സിബിഐ അന്വേഷണോദ്യോഗസ്ഥനായ സേതുരാമയ്യരായി വീണ്ടും വെള‌ളിത്തിരയിൽ വിസ്‌മയം തീർക്കാൻ മമ്മൂട്ടി. സീരീസിലെ അഞ്ചാംചിത്രത്തിന് ‘സിബിഐ 5 ദി ബ്രെയിൻ’ എന്ന ടൈറ്റിലാണ് നൽകിയിരിക്കുന്നത്. യൂട്യൂബിൽ സൈന മൂവിസിന്റെ ചാനലിലൂടെയാണ് ടൈറ്റിൽ ലോഞ്ച് വീഡിയോ പുറത്തിറങ്ങിയത്. സേതുരാമരുടെ ഐക്കോണിക്ക് ബാക്‌ഗ്രൗണ്ട് സ്‌കോറിനൊപ്പം കൈ പിന്നിൽ കെട്ടിയുള‌ള നിൽപ്പാണ് പോസ്‌റ്ററിലുള‌ളത്. ഏറ്റവും അക്രമരഹിതനായ അന്വേഷണോദ്യോഗസ്ഥൻ മടങ്ങിവരുന്നു എന്ന കുറിപ്പോടെയാണ് മോഷൻ പോസ്‌റ്ററിൽ ചിത്രത്തിന്റെ ടൈറ്റിൽ കാണിക്കുന്നത്.

2005ൽ പുറത്തിറങ്ങിയ ‘നേരറിയാൻ സിബിഐ’‌യ്‌ക്ക് ശേഷം ഏറെ നാളുകൾക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം എത്തുന്നത്. 1988ൽ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ ആണ് ആദ്യ ചിത്രം. തൊട്ടടുത്ത വർഷം ‘ജാഗ്രത’, 2004ൽ സേതുരാമയ്യർ സിബിഐ എന്നിങ്ങനെയായിരുന്നു മറ്റ് ചിത്രങ്ങൾ. മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‌ത കെ.മധു തന്നെയാണ് ‘സിബിഐ-5 ദി ബ്രെയിൻ’ സംവിധാനം ചെയ്യുക. മുൻചിത്രങ്ങളിലെപ്പോലെ എസ്.എൻ സ്വാമി തന്നെയാണ് തിരക്കഥ. സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് നിർമ്മാണം. അഞ്ചാം ചിത്രത്തിൽ സംഗീതസംവിധാനം ജേക്ക്‌സ് ബിജോയ് ആണ്.

രഞ്ജി പണിക്കർ, സായ്‌കുമാർ, സൗബിൻ ഷഹീർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ,പ്രതാപ് പോത്തൻ, രമേഷ് പിഷാരടി, കനിഹ,ആശാ ശരത്ത് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here