നടി സനുഷയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത ഉണ്ണി മുകുന്ദന്‍ നിഷേധിച്ചു. ഇരുവരും വിവാഹതിരാവാന്‍ ഒരുങ്ങുകയാണെന്ന് വാട്‌സാപ്പിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്. ഇരുവരും ഒന്നിച്ചിരിക്കുന്ന ഫോട്ടോ അടക്കമാണ് വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടത്.
വാട്സ്ആപ്പില്‍ പ്രചരിക്കുന്നത് ഒന്നും സത്യമല്ലെന്നും വെറും ഗോസിപ്പുകള്‍ മാത്രമാണെന്നും ഉണ്ണി മുകുന്ദന്‍ മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.
നവാഗതനായ സാജന്‍ സംവിധാനം ചെയ്യുന്ന ‘ഒരു മുറൈ വന്തു പാര്‍ത്തായ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. ഇതിലെ സ്റ്റില്‍സ് ഉപയോഗിച്ചാണ് വാര്‍ത്ത പ്രചരിച്ചത്. ഏപ്രില്‍ മാസം അവസാനത്തോടെ ചിത്രം തീയേറ്ററുകളില്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here