കൊച്ചി: നടൻ ദുൽഖർ സൽമാന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് തീയേറ്റർ സംഘടനകൾ. സല്യൂട്ട് എന്ന സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ നൽകിയ വിശദീകരണത്തിലാണ് തീരുമാനം ഉണ്ടായത്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ പ്രതിനിധിയാണ് വിശദീകരണം നൽകിയത്. വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കി ഫിയോക് നടപടി എടുക്കുകയായിരുന്നു.

 
 

സല്യൂട്ട് എന്ന ചിത്രത്തിന്റെ ഒടിടിക്ക് നൽകിയ വിഷയത്തിലാണ് ഫിയോക് ദുൽഖറിന് എതിരെ നടപടി എടുക്കാൻ കാരണമായത്. തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത നടൻ ദുൽഖർ സൽമാൻ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു ഫിയോക്കിന്റെ ആരോപണം.

സല്യൂട്ട് എന്ന സിനിമ തീയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതായിരുന്നുവെന്ന് ദുൽഖർ വ്യക്തമാക്കി. എന്നാൽ, ഒമൈക്രോൺ രോഗ വ്യാപനം കാരണമാണ് ഈ വിഷയത്തിൽ മാറ്റം ഉണ്ടായതെന്ന് ദുൽഖർ പറഞ്ഞു. ഇനിയുള്ള സിനിമകൾ തീയേറ്ററിന് നൽകുമെന്ന ഉറപ്പും വിശദീകരണത്തിൽ താരം നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി മാസം സല്യൂട്ട് എന്ന ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഒമൈക്രോൺ വൈറസിന്റെ ഭീഷണിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ചിത്രം ഒ ടി ടിയ്ക്ക് നൽകാനുളള തീരുമാനം തിയേറ്റർ ഉടമകളോട് കാണിക്കുന്ന ചതി ആണെന്ന് ഫിയോക് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിയോക് നടപടിയുമായി രംഗത്ത് എത്തിയത്. നടൻ ദുൽഖർ സൽമാൻ അഭിനയിക്കുന്നതോ നിർമ്മിക്കുന്നതോ ആയ ചിത്രങ്ങൾ ഇനി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ല.

ദുൽഖറിന്റെ സിനിമകളോട് സഹകരിക്കില്ല. ഇത് മാത്രമല്ല ദുൽഖറിന്റെ ഇതര ഭാഷ സിനിമകളോടും സഹകരിക്കില്ല. സല്യൂട്ട് എന്ന ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ, ചതി കാട്ടിയെന്നും ഫിയോക് അറിയിച്ചിരുന്നു. എന്നാൽ, നടന്റെ വിലക്ക് വലിയ തരത്തിലുളള ചർച്ചകൾക്കും വിവാദത്തിനും വഴിയൊരുക്കി. പിന്നാലെ ഫിയോക് തീരുമാനം മാറ്റുകയായിരുന്നു. നടൻ ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫേറർ ഫിലിംസിനെ മാർച്ച് 15 നാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്കുകയായിരുന്നു.

 

അതേസമയം, വേഫേറർ ഫിലിംസ് നിർമിച്ച് ദുൽഖർ സൽമാൻ നായക വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു ‘സല്യൂട്ട്’. ബോബി സഞ്ജയ് എഴുതി റോഷൻ ആൻഡ്രൂസാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അസ്ലം കെ പുരയിലാണ്. എഡിറ്റിംഗ് നിർവഹിച്ചത് എ ശ്രീകർ പ്രസാദ്. ജേക്‌സ് ബിജോയ് ആണ് സംഗീതം. സിനിമയിലെ മറ്റ് താരങ്ങളാണ് ഡിയാന പെന്റി, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ.

LEAVE A REPLY

Please enter your comment!
Please enter your name here