കല്‍ക്കിയുടെ ചരിത്രനോവല്‍ അടിസ്ഥാനമാക്കി മണിരത്‌നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ പൊന്നിയിന്‍ സെല്‍വന്‍’ ടീസറിന് വന്‍ സ്വീകരണം. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നട തുടങ്ങി അഞ്ചു ഭാഷകളിലായി ഇന്നലെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു ടീസര്‍ റിലീസ്. 500 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.

പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടവുമാണ് ചിത്രം പറയുന്നത്. വിക്രം, ജയം രവി, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, റഹ്മാന്‍, ശരത് കുമാര്‍, പ്രഭു, ലാല്‍, പ്രകാശ് രാജ്, ബാബു ആന്റണി, റിയാസ് ഖാന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സംഗീതം എ.ആര്‍.റഹ്മാന്‍ ആണ്. സെപ്റ്റംബര്‍ 30 നു ചിത്രം തീയേറ്ററുകളില്‍ എത്തും. മണിരത്‌നത്തിന്റെ സ്വപ്‌ന പദ്ധതിയാണ് പൊന്നിയിന്‍ സെല്‍വന്‍. കല്‍ക്കിയുടെ നോവലിനെ ആസ്പദമാക്കി 1958-ല്‍ എം.ജി.ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും പിന്നീട് അദ്ദേഹം ശ്രമം ഉപേക്ഷിച്ചു. 2015ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുളള ഒരു ആനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here