ബാർസിലോനയിൽ അവധി ആഘോഷിക്കുന്ന നയൻതാര–വിഘ്നേഷ് ശിവൻ ദമ്പതികളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. നയൻതാരയ്ക്കൊപ്പമുള്ള മനോഹരമായ പ്രണയ ചിത്രങ്ങൾ വിഘ്നേഷാണ് പങ്കുവച്ചത്.

സിനിമകളിലെ പ്രണയരംഗങ്ങളെ തോൽപിക്കുന്ന ചിത്രങ്ങളാണ് ഇവയെന്ന് ആരാധകരും കമന്റ് ചെയ്യുന്നു. വിവാഹശേഷം ഇവർ നടത്തുന്ന രണ്ടാമത്തെ വിദേശ യാത്രയാണിത്. നേരത്തേ ഹണിമൂണിനായി ഇരുവരും തായ്‌ലൻഡിലേക്കു പറന്നിരുന്നു. ജൂൺ 9 നായിരുന്നു നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഷാറുഖ് ഖാൻ, രജനികാന്ത്, മണിരത്നം, ശരത് കുമാര്‍,സംവിധായകൻ ആറ്റ്‌ലി തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here