രാജേഷ് തില്ലങ്കേരി

സ്റ്റൈലിഷ് വേഷങ്ങളിൽ മമ്മൂട്ടിയെന്ന നടനെ കാണാൻ പ്രത്യേക ഭംഗിയാണ്. അത്തരം വേഷങ്ങൾ ആസ്വദിച്ചവതരിപ്പിക്കുന്ന മഹാനടനാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെയായിരിക്കണം മമ്മൂട്ടിയുടെ റോഷാക്ക് എന്ന സിനിമകാണാൻ തിയറ്റിൽ സാമാന്യം നല്ല തിരക്കുകണ്ടത്. എന്നാൽ നിർഭാഗ്യവശാൽ ഏറെ ഹൈപ്പുകൾ നൽകി റിലീസ് ചെയ്തുകൊണ്ട് പ്രദർശനത്തിനെത്തിയ ചിത്രം അക്രമമെന്നേ പറയാനാവൂ. കോട്ടും സ്യൂട്ടും ധരിച്ച്, ഫോറിൻ കാറിൽ വന്നിറങ്ങുന്ന മമ്മൂട്ടിയെ നമ്മൾ നിരവധി സിനിമകളിൽ കണ്ടിട്ടുണ്ട്. റോഷാക്കിൽ ഇത്തരം വേഷത്തോടെ വന്നിറങ്ങുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടെ ലൂക്ക്.

വനത്തോട് ചർന്നുള്ള ഒരു മലയോരെ ഗ്രാമത്തിലാണ് കഥനടക്കുന്നത്. സ്ഥലത്തെ ഒരു പൊലീസ് സ്റ്റേഷനിലെത്തി, തന്റെ കാർ അപകടത്തിൽ പെട്ടുവെന്നും, ആ കാറിലുണ്ടായിരുന്ന തന്റെ ഭാര്യയെ കാണാനില്ലെന്നുമായിരുന്നു ലൂക്കിന്റെ പരാതി. കാറിൽ  അയാൾക്കൊപ്പമുണ്ടായിരുന്ന ഗർഭിണിയായ ഭാര്യയെ അന്വേഷിച്ച് പൊലീസും നാട്ടുകാരും ഇറങ്ങുന്നു. മൂന്നു നാലു ദിവസം കഴിഞ്ഞപ്പോഴേക്കും പൊലീസ് ്അന്വേഷണത്തിൽ നിന്നും പിൻവാങ്ങുന്നു, നാട്ടുകാരും അന്വേഷണം അവസാനിപ്പിച്ചു. എന്നെങ്കിലും തന്റെ ഭാര്യ തിരികെവരുമെന്നും അതിനാൽ താൻ ഈ പ്രദേശത്തുതന്നെ താമസിക്കുമെന്നും ലൂക്ക് പ്രഖ്യാപിക്കുന്നു. നാട്ടുകാരുടെ മൊത്തം സിമ്പതി വാങ്ങിയതോടെ ലൂക്ക് അവിടെ താമസമാക്കുന്നു. ഇതിനടയിലാണ് ബാലൻ എന്നയാൾ  മരിച്ചുപോയ മകന്റെ വീട് ലൂക്കിന് വിൽക്കുന്നത് അവിടെ നി്ന്നാണ് കഥവികസിക്കുന്നത്.

ഒരു മിസ്റ്ററി- ത്രില്ലർ ഫാമിലി ഡ്രാമാ മിക്ലായാണ് കഥ പുരോഗമിക്കുന്നത്. ഇടവേളകൾവരെ സംഭവങ്ങൾ സൃഷ്ടിച്ചുതന്നെയാണ് സിനിമ മുന്നോട്ട് പോവുന്നതെങ്കിലും. അതൊന്നും പ്രേക്ഷകർക്ക് സ്വീകാര്യമാവുന്ന തരത്തിലല്ല അണിയറ പ്രവർത്തകർ സൃഷ്ടിച്ചിരിക്കുന്നത്. മമ്മൂട്ടി എന്ന നടനെ മാത്രം വച്ച് ഒരു സിനിമ മുന്നോട്ട് പോവില്ലല്ലോ. മമ്മൂട്ടി കോട്ടിട്ട് ഓര രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നതിനാലും സിനിമ നന്നാവില്ല. കെട്ടുറപ്പുള്ള കഥയോ, ആകർഷകമായ ഡയലോഗുകളോ, കഥാസന്ദർഭങ്ങളോ ഒന്നുമില്ലാതെ വെറുതെ ഗിമ്മിക്കുകൾ കാണിക്കുകയെന്നതാണ് സംവിധായകൻ ചെയ്തിരിക്കുന്നത്.  നിരവധി കഥാപാത്രങ്ങളില്ല, താരമൂല്യമുള്ള അഭിനേതാക്കളും കുറവ്. ഒരു മമ്മൂട്ടിയെ അഴിച്ചുവിട്ട് ലാഭം കൊയ്യാമെന്ന സംവിധായകന്റെ അമിതമായ ആത്മവിശ്വാസമാണ് സിനിമയിൽ അങ്ങോളമിങ്ങോളം നിഴലിക്കുന്നത്.

ഭാര്യയ്ക്ക് നീതിതേടി അലയുന്ന നായക കഥാപാത്രമാണ് ലൂക്ക്. എന്നാൽ നായകൻ പ്രതിനായകനായി വരുന്ന കഥാസന്ദർഭങ്ങളൊക്കെ ഉണ്ടാക്കിയെടുക്കാൻ സംവിധായകൻ പലസീനുകളിലും ശ്രമിച്ചിട്ടുണ്ട്. എന്നാൽ ടോട്ടാലിറ്റിയിൽ ഉണ്ടായ കുറവുകളെ അണിയറ പ്രവർത്തകർ എവിടെയും തിരിച്ചറിഞ്ഞില്ല. തിരക്കഥയിലെയും സംഭാഷണത്തിലെയും അവ്യക്തതകൾ റോഷാക്ക് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മയായി എടുത്തു പറയേണ്ടതുണ്ട്.

മമ്മൂട്ടികഴിഞ്ഞാൽ പിന്നെ ഈ ചിത്രത്തിൽ എടുത്തുപറയേണ്ടത് ബിന്ദുപണിക്കരുടെ വേഷമാണ്. വില്ലത്തിയാണ് ഈ കഥാപാത്രം. തന്റെ കഥാപാത്രത്തെ മികച്ചതാക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്. ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരും, ജദീഷിന്റെ പൊലീസ് വേഷവും തരക്കേടില്ലെന്നു പറയാം. കോട്ടയം നസീർ നെഗറ്റീവ് കഥാപാത്രമാണ്. സുജാതയെന്ന കഥാപാത്രത്തിന്റെ  അച്ഛനായി  കീരിക്കാടൻ ജോസാണ് അഭിനയിക്കുന്നത്. സാങ്കേതികതമായുള്ള മികവാണ് ചിലപ്രക്ഷകർ എടുത്തുപറയുന്നത്. ചിലപ്പോൾ ഫാൻസ് സംഘങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരിക്കാം റോഷാക്ക്.

എന്നാൽ ഒരു സിനിമയെന്ന നിലയിൽ റോഷാക്ക് ഒരുതരത്തിലും നല്ലമാർക്കിന് അർഹമല്ല.
കെട്ട്യോളാണ് എന്റെ മാലാഖയ്ക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അഭിയലോകത്ത് ഇത്രയും പരിചയസമ്പത്തുള്ള ഒരു സൂപ്പർ താരം എന്തിനാണ് ഒരു കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥ സിനിമയാക്കാൻ ഒരുമിച്ചുനിന്നതെന്ന സംശയംമാത്രമാണ് ബാക്കി. വലിയ പ്രതീക്ഷയോടെ തീയേറ്ററിലെത്തുന്ന പ്രക്ഷകരെ നിരാശരാക്കരുത്. അങ്ങിനെ തീയേറ്ററിലേക്ക് പ്രേക്ഷകർ വരുന്നത് എന്നന്നേക്കുമായി തടയരുത്. 

LEAVE A REPLY

Please enter your comment!
Please enter your name here