ദിലീപ് നായകനായെത്തുന്ന സൂപ്പര്‍ഹീറോ ചിത്രം ‘പറക്കും പപ്പന്‍’ പ്രഖ്യാപിച്ചു. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തത്. വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍

2018 ക്രിസ്മസ് ദിനത്തിലാണ് ‘പറക്കും പപ്പന്‍’ പ്രഖ്യാപിച്ചത്. എന്നാല്‍ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് ഈ ചിത്രം. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിട്ടേക്കും.

 

മലയാളത്തില്‍ നിന്നും മിന്നല്‍ മുരളിക്കു ശേഷം മറ്റൊരു സൂപ്പര്‍ ഹീറോ കഥാപാത്രം എത്തുകയാണ്. മാസ് പരിവേഷമുണ്ടെങ്കിലും റാഫി തിരക്കഥ ഒരുക്കുന്നതിനാല്‍ കോമഡി ട്രാക്കിലാകും കഥ വികസിക്കുക. വേറിട്ട ഗെറ്റപ്പിലാകും ദിലീപ് ചിത്രത്തിലെത്തുന്നത്. പറക്കാനുള്ള ശക്തി നേടുന്ന ഒരു ഗ്രാമത്തിലെ സാധാരണക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.

ഇന്ത്യന്‍ സിനിമയിലെ വമ്പന്‍മാര്‍ ആകും സിനിമയുടെ സാങ്കേതിക വിഭാഗത്തില്‍ അണിനിരക്കുക. തമിഴ് സെന്‍സേഷന്‍ അനിരുദ്ധ് ആകും ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുകയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here