ജോര്‍ജ്ജ് തുമ്പയില്‍

ന്യൂയോര്‍ക്ക് : ഗ്ലെന്‍ ഓക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്‌ലിന്‍, ക്വീന്‍സ്, ലോംഗ് ഐലണ്ട് ഏരിയായിലുള്ള കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് ഇന്‍ കോര്‍പറേറ്റ്‌സിന്റെ ഫാമിലി നൈറ്റ് നവംബര്‍ 6 ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ 8 മണിവരെ നടത്തപ്പെടുന്നു.

ലെവിടൗണിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്  പള്ളിയില്‍ 110 School Home Road, Levittown, NY-11916) ഡാന്‍സും മറ്റ് കലാപരിപാടികളുമായി ഫാമിലി നൈറ്റ് നടക്കുന്നത്.
അഡ്മിഷന്‍ പാസ് മൂലമായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.


കൗണ്‍സില്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. ഫാ.ജോണ്‍ തേമസ് ആലുമ്മൂട്ടില്‍ പ്രസിഡന്റായ കൗണ്‍സിലില്‍ ഷാബു മാമ്മന്‍ സെക്രട്ടറി ആയും, ഫിലിപ്പോസ് സാമുവേല്‍ ട്രഷററായും പ്രവര്‍ത്തിക്കുന്നു. ക്വയര്‍ ഡയറക്ടര്‍ ഫാ.ദിലീപ് ചെറിയാന്‍, ക്വയര്‍ മാസ്റ്റര്‍ ജോസഫ് പാപ്പന്‍, ക്വായര്‍ കോ-ഓര്‍ഡിനേറ്റര്‍ മിനി കോശി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ സജി താമരവേലില്‍, ആലീസ് ഈപ്പന്‍, എല്‍സിക്കുട്ടി മാത്യൂ എന്നിവരും പ്രവര്‍ത്തിക്കുന്നു.

വൈസ് പ്രസിഡന്റുമാരായ റവ.ഡോ.വറുഗീസ് പ്ലാന്തോട്ടം കോര്‍ എപ്പിസ്‌ക്കോപ്പാ, ഫാ.ജോര്‍ജ് മാത്യൂ, റവ.ഡോ. സി.കെ.രാജന്‍, ഫാ.തോമസ് പോള്‍, ഫാ.ഗ്രിഗറി വറുഗീസ്, ഫാ.ജോര്‍ജ് ചെറിയാന്‍, ഫാ.ഏബ്രഹാം ഫിലിപ്പ്, ഫാ. ഏബി ജോര്‍ജ് എന്നിവരും സേവനം അനുഷ്ഠിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here