മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രം പൊന്നിയിൻ സെൽവൻ ഒ.ടി.ടിയിൽ. നവംബര്‍ നാലു മുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീം ചെയ്യും. സാധാരണ വരിക്കാർക്ക് സിനിമ കാണാനാകില്ല. സിനിമ കാണണമെന്നുള്ളവർ 199 രൂപ നൽകി വാടകയ്ക്ക് എടുക്കണം.

മദ്രാസ് ടാക്കീസ് നിര്‍മ്മിച്ച ചിത്രം സെപ്തംബര്‍ 30 നാണ് റിലീസ് ചെയ്തത്. 500 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ ആദ്യ തമിഴ് ചിത്രം എന്ന റേക്കോര്‍ഡും പൊന്നിയിന്‍ സെല്‍വര്‍ സ്വന്തമാക്കിയിരുന്നു.

ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ്‌ ടാകീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ട് ഭാഷകളിലാണ് റിലീസ് ചെയ്തത്. പൊന്നിയിന്‍ സെല്‍വന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. കാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്‌, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍.

ഐശ്വര്യറായി ബച്ചൻ, വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.

തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here