ചലനശേഷി പരിമിതപ്പെടുത്തുന്ന ഫ്രണ്ടോടെംപോറല്‍ ഡിമെന്‍ഷ്യ (എഫ് ടി ഡി) രോഗം ബാധിച്ച ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസ് രണ്ടു സുഹൃത്തുക്കളുമൊത്തു സാന്ത മോണിക്കയില്‍ പകല്‍ ചിലവഴിക്കാന്‍ ഇറങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബം പുറത്തു വിട്ടു. സിക്‌സ്ത് സെന്‍സ്, ഡൈ ഹാര്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോള ജനപ്രീതി നേടിയ നടന്‍ പരിസര ബോധമില്ലാത്തതു പോലെ പെരുമാറുന്നതായാണ് കണ്ടവരുടെ സാക്ഷ്യം. രണ്ടാഴ്ച മുന്‍പാണ് 67 കാരനായ നടനു എഫ് ടി ഡി ബാധിച്ചതായി കുടുംബം വെളിപ്പെടുത്തിയത്.

ചലനപരിമിതിക്കു പുറമെ പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാവുന്ന രോഗം അത്യന്തം വേദനകരമാണെന്നു ഭാര്യ എമ്മ ഹെമിങ്ങും മുന്‍ ഭാര്യ ഡെമി മൂറും അഞ്ചു പെണ്‍മക്കളും പറഞ്ഞിരുന്നു. രോഗത്തിനു ചികിത്സ ഇല്ലെന്നു അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാധ്യമങ്ങളില്‍ ഇതേപ്പറ്റി വാര്‍ത്തകള്‍ വരുമ്പോള്‍ ഏറെ ചര്‍ച്ചയാവാത്ത രോഗത്തെ കുറിച്ച് ആളുകള്‍ ബോധവാന്മാരാകും. കൃത്യമായ രോഗനിര്‍ണയത്തിന്റെ അഭാവം ഒരു പ്രശ്‌നമാണ്.

‘നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനു ഞങ്ങള്‍ എല്ലാവരും നന്ദിയുള്ളവരാണ്, പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. നിങ്ങളുടെ കാരുണ്യവും ധാരണയും ആദരവും ബ്രൂസിന്റെ ജീവിതം പൂര്‍ണമാക്കാന്‍ സഹായിക്കുമെന്നും കുടുംബം പ്രതികരിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് സംസാരശേഷിയെ ബാധിക്കുന്ന അഫസിയ രോഗം തിരിച്ചറിഞ്ഞതോടെ ബ്രൂസ് അഭിനയം നിര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here