തിയേറ്ററില്‍ വിജയക്കുതിപ്പ് തുടരുന്ന ഷാരൂഖ് ചിത്രം ‘പഠാന്‍’ ഒടിടിയിലേക്ക്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ആയിരം കോടിയിലധികം രൂപയാണ് ചിത്രം ബോക്‌സോഫീസില്‍ നിന്നും നേടിയത്.
മാര്‍ച്ച് 22 ന് പഠാന്‍ ഒടിടിയില്‍ റിലീസാകും. ആമസോണ്‍ പ്രൈമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ഹിന്ദി, തെലുഗു, തമിഴ് ഭാഷകളില്‍ ചിത്രം ലഭ്യമാകും.
നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് നായകനായി തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാന്‍. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം ഷാരൂഖിന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷന്‍ ഉള്‍പ്പെടെ നിരവധി റെക്കോര്‍ഡുകള്‍ നേടിയിരുന്നു.
ഷാരൂഖിനൊപ്പം ദീപിക പദുക്കോണും, ജോണ്‍ എബ്രഹാമും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.