നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രം ‘എന്താടാ സജി’യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ പുണ്യാളനായിട്ടാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. നിവേദ തോമസാണ് നായിക. സജിമോള്‍ എന്നാണ് നിവേദയുടെ കഥാപാത്രത്തിന്റെ പേര്. 2017ല്‍ പുറത്തിറങ്ങിയ ‘ഷാജഹാനും പരീക്കുട്ടിയും’ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 

ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. നേരത്തെ ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ഛായാഗ്രഹണം ജീത്തു ദാമോദര്‍. കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മിക്കുന്നത്. സഹ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍.

LEAVE A REPLY

Please enter your comment!
Please enter your name here