മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിലിന് അന്ത്യാഞ്ജലി അർപ്പിച്ച് മലയാള സിനിമാ ലോകം. സിനിമാ–രാഷ്ട്രീയ രംഗത്തെ പ്രമുഖർ എറണാകുളത്തുള്ള മമ്മൂട്ടിയുടെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. കുഞ്ചാക്കോ ബോബന്‍, ദിലീപ്, ബാബുരാജ്, ജോജു ജോർജ്, വിജയരാഘവൻ, ഇടവേള ബാബു, റാഫി, ഷാഫി, ജനാർദ്ദനൻ, ജോഷി, ഇർഷാദ്, സിദ്ദീഖ്, മനോജ് കെ. ജയൻ, മേജർ രവി, കുഞ്ചൻ, ടിനു പാപ്പച്ചൻ, ആന്റണി പെരുമ്പാവൂർ, വിജയ് ബാബു, ലാൽജോസ്, ബി. ഉണ്ണികൃഷ്ണൻ, ഉദയ്കൃഷ്ണ, നാദിർഷ, കോട്ടയം നസീർ എന്നിവർ വീട്ടിൽ എത്തിയിരുന്നു.

വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം.   കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്.

നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ തുടങ്ങിയവർ കൊച്ചുമക്കളാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന.

LEAVE A REPLY

Please enter your comment!
Please enter your name here