ഷാരൂഖ് ഖാന്‍ ചിത്രം ”ജവാനി”ല്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ അതിഥി വേഷത്തിലെത്തുന്നു.മാസങ്ങള്‍ക്ക് മുന്‍പ് നിരസിച്ച ഓഫറാണ് അല്ലു വീണ്ടും സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പുഷ്പ 2 വില്‍ ശ്രദ്ധകേന്ദ്രികരിക്കുന്നതിനാലാണ് ജവാനിലെ അതിഥി വേഷം താരം സ്വീകരിക്കാതിരുന്നത്. ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ പാന്‍ ഇന്ത്യ ചിതിരമായിട്ടാണ് ജവാന്‍ തിയറ്ററുകളിലെത്തുന്നത്. നെറ്റ്ഫ്‌ലിക്‌സ് 120 കോടി രൂപയ്ക്ക് ജവാന്റെ ഒ ടി ടി റൈറ്റ്‌സ് സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

 

സഞ്ജയ് ദത്തും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
ജവാന്റെ വളരെ പ്രധാനപ്പെട്ട ആക്ഷന്‍ രംഗത്തില്‍ അഭിനയിക്കാനാണ് സഞ്ജയ് ദത്ത് എത്തുക. മുംബൈയിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത് എന്ന് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

 

ചിത്രത്തില്‍ നയന്‍താര, സാനിയ മല്‍ഹോത്ര, പ്രിയമണി തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യും. സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ദീപിക പദുക്കോണും ഗസ്റ്റ് റോളില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here