ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ 200 കോടി ക്ലബിൽ. നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലുടെ പങ്കുവച്ചത്. മലയാള സിനിമയിലെ കലക്ഷൻ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച് ചിത്രം ഒരു വിസ്‍മയമായി മുന്നേറുകയാണ്. ഒരു മലയാള സിനിമ 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതും ‘2018’ ആയിരുന്നു.

ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും മികച്ച കളക്ഷൻ സ്വന്തമാക്കുകയും ചെയ്‍തിരുന്നു.കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫിനറെ ‘2018’. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ‘2018’ എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ജൂഡിനൊപ്പം അഖില്‍ പി ധര്‍മജനും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വേണു കുന്നപ്പിള്ളി, സി കെ പദ്‍മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ‘2018’ നിര്‍മിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here