കൊച്ചി:നടൻ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോ വഴിയാണ് മഹേഷ് തന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തിയത്.

വാഹനാപകടത്തിൽ മഹേഷ് കുഞ്ഞുമോന്റെ മുഖത്തും പല്ലുകൾക്കും ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞു സുഖം പ്രാപിച്ചു വരുന്ന മഹേഷ് ഇതാദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. ആരും വിഷമിക്കരുതെന്നും പഴയതിനേക്കാൾ അടിപൊളിയായി തിരിച്ചു വരുമെന്നും മഹേഷ് പറഞ്ഞു. കുറച്ചു നാളത്തെ വിശ്രമം ആവശ്യമാണ്. അതുകൊണ്ട് കുറച്ചു നാളത്തേയ്ക്ക് വേദികളിൽ കാണില്ലെന്നും മഹേഷ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here