ദുല്‍ഖര്‍ വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന രാജിവ് രവി ചിത്രം കമ്മട്ടിപ്പാടത്തിന്‍രെ ട്രെയിലറെത്തി. എണ്‍പതുകളിലെ പശ്ചാത്തലത്തിലുള്ള കഥയാണ് കമ്മട്ടിപ്പാടം പറയുന്നത്.കമ്മട്ടിപ്പാടം എന്നത് ഒരു സ്ഥലപ്പേരാണ്. കൊച്ചിയിലെ കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്‍ഡിന്റെ പുറകില്‍, റെയില്‍വേസ്റ്റേഷന് അടുത്തുള്ള ഒരു പ്രദേശത്തിന്റെ പേരാണ് ‘കമ്മട്ടിപ്പാടം.’ഇന്ന് ഈ പേര് ആര്‍ക്കും ഓര്‍മ്മയില്ല. കാരണം പുരോഗതിയുടെ സ്പര്‍ശത്താല്‍ ആ പ്രദേശം ഗാന്ധിനഗര്‍, നോര്‍ത്ത് ഗിരിനഗര്‍, ജവഹര്‍നഗര്‍, കുമാരനാശാന്‍നഗര്‍ എന്നിങ്ങനെ പല പല പേരുകളില്‍ വലിയനഗരമായി മാറി. പണ്ട് പാടവും വരമ്പുകളുമായി പരന്നുകിടന്നിരുന്ന ‘കമ്മട്ടിപ്പാടം’ മറവിയുടെ തീരത്താണ്.അങ്ങനെ കമ്മട്ടിപ്പാടം വളര്‍ന്ന് നഗരമായതിനെക്കുറിച്ചുള്ള കഥ പറയുകയാണ് രാജീവ് രവി തന്റെ ചിത്രത്തില്‍.
ദുല്‍ഖര്‍സല്‍മാന്‍ കൃഷ്ണനായി അഭിനയിക്കുമ്പോള്‍ ഗംഗനായി പ്രത്യക്ഷപ്പെടുന്നത് വിനായകനാണ്.ഗ്ലോബല്‍ യുണൈറ്റഡ് മീഡിയായുടെ ബാനറില്‍ പ്രേംകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു. പി. ബാലചന്ദ്രന്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് കെ. ജോണ്‍ പി. വര്‍ക്കി, വിനായകന്‍ എന്നിവര്‍ സംഗീതം പകരുന്നു. മെയ് 20ന് സെഞ്ച്വറി ഫിലിംസ് ‘കമ്മട്ടിപ്പാടം’ തിയേറ്ററിലെത്തിക്കുന്നു.ഷോണ്‍ റോമി, അമല്‍ഡ ലിസ് എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപിക്കുന്നത്. ബോളിവുഡ് നടി രസിക ദുഗാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here