നന്ദി എന്നതാണ് മനുഷ്യന് ജീവിതത്തില്‍ ഏറ്റവുമധികം വേണ്ട ഗുണമെന്ന് താന്‍ വിശ്വസിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. ഉള്ളില്‍ ഈ പ്രപഞ്ചത്തോടാകെയും നന്ദി നിറയുമ്പോള്‍ നാം ഫലങ്ങള്‍ നിറഞ്ഞ ഒരു വൃക്ഷത്തെപ്പോലെ കുനിഞ്ഞു പോകുന്നു. അങ്ങനെ കുനിഞ്ഞ് മണ്ണിലേക്ക് നോക്കി നടക്കുമ്പോള്‍ നമുക്ക് മുമ്പ് നടന്നു പോയ മഹാന്‍മാരുടേയും എല്ലാറ്റിനേയും നിയന്ത്രിക്കുന്ന കാലത്തിന്റെയും കാല്‍പ്പാടുകള്‍ കാണാം. അപ്പോള്‍ ഏത് നിമിഷവും ചാഞ്ഞുപോകാവുന്ന പുല്‍ക്കൊടിയാണ് ഞാനെന്ന് തിരിച്ചറിയുന്നു. തന്റെ ജീവിതത്തിന് രൂപം നല്‍കിയ ഏവര്‍ക്കും നന്ദി അറിയിച്ച് പിറന്നാള്‍ ദിനത്തില്‍ എഴുതിയ ബ്ലോഗിലെ ലാലിന്റെ വാക്കുകള്‍.

പിറന്നാള്‍ തലേന്ന് തന്നിലേക്ക് മാത്രമേ നോക്കാനുള്ളെന്നും അങ്ങനെ നോക്കിയിരിക്കുമ്പോള്‍ സന്തോഷത്തേക്കാളും അത്ഭുതത്തേക്കാളുമെല്ലാം ഉള്ളില്‍ നിറഞ്ഞു കവിയുന്നത് ആരോടൊക്കെയോ, എന്തിനോടൊക്കെയോ ഉള്ള പറഞ്ഞാല്‍ തീരാത്തത്ര, കൊടുത്താല്‍ തീരാത്തത്ര നന്ദിയാണ്. ലാല്‍ എഴുതുന്നു. കടന്നു വന്ന വഴികളില്‍ വഴികാട്ടിയായി, കരുത്തായി, താങ്ങായി, തണലായി നിന്ന എല്ലാവര്‍ക്കും ലാല്‍ ബ്ലോഗ്ലില്‍ നന്ദി കുറിക്കുന്നു.

പ്രിയപ്പെട്ടവരെ, തന്നതിനെല്ലാം നന്ദി തരാത്തതിനും…പറഞ്ഞ വാക്കുകള്‍ക്ക് നന്ദി, പറാത്തതിനും…..ഒപ്പം നടന്നതിന് നന്ദി, ഉപേക്ഷിക്കാത്തതിനും ഇങ്ങനെ കുറിച്ചു കൊണ്ടാണ് ലാലിന്റെ പിറന്നാള്‍ ദിനത്തിലെ ബ്ലോഗ് അവസാനിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here