വാഷിംഗ്ടണ്‍:മലയാളത്തിന്റെ താര ദമ്പതികളായ ജനപ്രിയനായകന്‍ ദിലീപിന്റെയും മഞ്ജുവാര്യരുടെയും വിവാഹമോചനം ആരാധകര്‍ക്കിപ്പോഴും അവിശ്വസനീയമാണ്. ഇരുവരും വീണ്ടും ഒന്നിക്കണമെന്നുള്ള ആഗ്രഹം പലപ്പോഴും ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ പ്രകടിപ്പിക്കാറുമുണ്ട്. ഈ വാര്‍ത്തകളോടൊപ്പം ഇരുവരും പ്രതികരിക്കാറില്ലായിരുന്നു. ഏറ്റവുമൊടുവില്‍ അമേരിക്കയിലെ ഒരു മലയാളി വീട്ടമ്മയും ഇതിനായി ചെറിയൊരു ശ്രമം നടത്തി. എന്നാല്‍ ദിലീപിന്റെ പ്രതികരണത്തോടെ എല്ലാം പഴയതുപോലെയായി.

മിസ് ഫൊക്കാന ബ്യൂട്ടി പോജന്റ് വേദിയിലാണ് സംഭവം. ഒരു വീട്ടമ്മയുടെ ചോദ്യത്തിന് മറുപടിയായാണ് ദിലീപിന്റെ മറുപടിയാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ദിലീപിനോട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിച്ച വീട്ടമ്മ ചോദിച്ചത് ഇനിയെങ്കിലും മഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചുകൂടെയെന്നാണ്. ചോദ്യം ദിലീപിനെ അസ്വസ്ഥനാക്കിയെങ്കിലും അക്ഷമനായി ദിലീപ് മറുപടിയും നല്‍കി, ചേച്ചിയുടെ വീട്ടിലെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടില്ലല്ലോ. അപ്പോള്‍ പിന്നെ എന്റെ വീട്ടിലെ കാര്യത്തിലും എന്തിന് ഇടപെടുന്നു. അവതാരിക പേളിമാണിയുടെ ക്ഷണപ്രകാരമാണ് വീട്ടമ്മ വേദിയിലെത്തിയത്. ദിലീപിനോട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിച്ച വീട്ടമ്മ, ആരാധകര്‍ പലവട്ടം ആവശ്യപ്പെടുന്ന ചോദ്യം തന്നെയാണ് ചോദിച്ചത്.

1998 ഒക്ടോബര്‍ 20നാണ് മഞ്ജു വാര്യരും വിവാഹിതരായത്. 2014 ജൂലായ് 24നാണ് വിവാഹമോചനത്തിനായി ഇവര്‍ കുടുംബ കോടതിയെ സമീപിച്ചത്. വിവാഹമോചനത്തിന് മുന്‍പ് രണ്ടു വര്‍ഷത്തോളം ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ കോടതി ഇവര്‍ക്ക് നിയമപരമായി വിവാഹമോചനം അനുവദിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here