തെന്നിന്ത്യയിലെ തിരക്കേറിയ നടിയാണ് ഹന്‍സിക മോത്വാനി. തമിഴ്, തെലുങ്ക് ഭാഷകളിലായി ഓടി നടന്ന് അഭിനയിക്കുന്ന താരത്തിന് സ്വന്തം വീട്ടില്‍ പോകാന്‍ പോലും നേരമില്ല. എന്നാല്‍ ഈ തിരക്കിനിടയിലും അമ്മയുടെ പിറന്നാള്‍ മറക്കാതെ ആഘോഷിക്കാന്‍ താരം സമയം കണ്ടെത്തി.

ചിത്രീകരണവുമായി ബന്ധപ്പെട്ട് മകള്‍ തിരക്കിലായതിനാല്‍ പിറന്നാള്‍ ആഘോഷിക്കാനൊന്നും അമ്മയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതിനിടെയാണ് അമ്മയെ അത്ഭുതപ്പെടുത്തി പിറന്നാള്‍ കേക്കുമായി ഹന്‍സിക എത്തിയത്. കൂട്ടിന് സുഹൃത്തുക്കളും ബന്ധുക്കളും. മകളുടെ സര്‍പ്രൈസ് അമ്മയുടെ മനസ്സ് നിറച്ചെന്ന് തീര്‍ച്ച.

hansika-mom

LEAVE A REPLY

Please enter your comment!
Please enter your name here