പാലക്കാട് ജില്ലയിലെ പ്രശസ്തമായ പെരുങ്ങോട്ടുള്ള ‘ഗുരുകൃപ’ ഹെറിറ്റേജ് ചികിത്സാകേന്ദ്രത്തിൽ നിന്നും മർമ്മ ചികിത്സയടക്കം കഴിഞ്ഞാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ രംഗത്തിറങ്ങുവാൻ പോകുന്നത്.

കന്മദം അടക്കം വ്യത്യസ്തങ്ങളായ അപൂർവ്വ ഇനം മരുന്നുകളാൽ ഉണ്ടാക്കുന്ന ശിവ ഗുളികയടക്കം ചികിത്സയുടെ ഭാഗമായി മോഹൻലാൽ ഈ ദിവസങ്ങളിൽ കഴിച്ചു കഴിഞ്ഞു. പാൽ കഞ്ഞിയും പച്ച പാലും വെള്ളവും മാത്രമാണ് ആഹാരം.

നസ്യം, തർപ്പണം, കിഴി, നവര, ഉദ്ധർത്തനം, ചവിട്ടി ഉഴിച്ചിൽ, സ്വേദം, വിരേകം തുടങ്ങി സ്നേഹവസ്തിയും കഷായവസ്തിയും ഉൾപ്പെടെ പതിനഞ്ച് വസ്തികൾ. കഠിനമായ ചികിത്സാരീതിയാണിത്.

ഭക്ഷണ രീതിയും കണിശമാണ്. അഞ്ചു മണിക്ക് ലാൽ ഉണരും ആറു മണിക്ക് വെറും വയറ്റിൽ കഷായം.എട്ടു മണിക്ക് പാൽ കഞ്ഞി പിന്നെ തുടങ്ങും കഠിനമായ ചികിത്സകൾ. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയാലും 90 ദിവസത്തേക്ക് ആഹാരക്രമം മാറില്ല.

ആറാം തമ്പുരാന്റെ ശിശ്യൻമാരിൽ പ്രമുഖനായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് ചികിത്സക്ക് നേതൃത്വം കൊടുക്കുന്നത്.

വൃദ്ധരെ പോലും ചെറുപ്പമാക്കുന്ന കായക്കൽപ്പം ചികിത്സ മുൻപ് ആറാം തമ്പുരാന്റെ കൂടെ ചെയ്ത വ്യക്തിയാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി.

ചികിത്സയുടെ ഭാഗമായി റൂമിൽ നിന്നും ഒരു ദിവസം പോലും പുറത്തിറങ്ങാൻ ലാലിന് അനുവാദമില്ല. അക്കാര്യത്തിൽ ഇവിടെ വൈദ്യനാണ് ‘സൂപ്പർ സ്റ്റാർ’

തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ രജനീകാന്ത്, അജിത്ത് തുടങ്ങിയ പ്രമുഖരും ചികിത്സ തേടി വരുന്ന സ്ഥലമാണ് പാലക്കാട് ജില്ലയിലെ കൂറ്റനാടുള്ള ഈ ആയുർവേദ കേന്ദ്രം. മർമ്മ ചികിത്സയിലും അതി വിദഗ്ദൻമാരാണ് ഇവിടെ ഉള്ളത്.

കൂടുതൽ ചെറുപ്പമായി ഇനിയും നിരവധി പുലിമുരുകൻ ചെയ്യാനുള്ള കരുത്തും സമ്പാദിച്ചാണ് പെരിങ്ങോട്ട് നിന്നും ചൊച്ചാഴ്ച ലാൽ പടിയിറങ്ങുന്നത്.

മേജർ രവിയുടെ ചിത്രം ഇതിനകം പൂർത്തിയാക്കിയ ലാലിന്റെ പുതിയ ചിത്രം ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലുള്ളതാണ്. തെന്നിന്ത്യൻ സൂപ്പർ നായിക ഹൻസികയാണ് ചിത്രത്തിൽ ലാലിന്റെ നായിക. തമിഴ് താരം വിശാലും ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here