ചിക്കാഗോ: അമേരിക്കയിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ ചിക്കാഗോയിലെ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ ബെസ്റ്റ് കമ്യൂണിറ്റി ലീഡര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്തു. ഇന്ത്യന്‍ സമൂഹത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നവര്‍ക്കുള്ള അവാര്‍ഡാണ് ഐ ക്യാന്‍ (i CAN). 668 നോമിനേഷനുകളില്‍ നിന്നാണ് 19 പേരെ ജൂറി തെരഞ്ഞെടുത്തത്. ഇതില്‍ ഏറ്റവും അധികം വോട്ട് ലഭിക്കുന്നവര്‍ വിജയി ആകും.

കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി. ഓക് ബ്രൂക്ക് മേയറും പ്രമുഖ കാര്‍ഡിയോളജിസ്റ്റുമായ ഡോ. ഗോപാല്‍ ലാല്‍ മലാനി എന്നിവര്‍ ഈ ലിസ്റ്റിലുണ്ട്. അമേരിക്കയിലും കേരളത്തിലുമുള്ള മലയാളി സമൂഹത്തിന് വളരെയേറെ സംഭാവനകള്‍ നല്‍കിയ ഗ്ലാഡ്‌സണ്‍ വര്‍ഗീസിനു മലയാളി സുഹൃത്തുക്കളുടെ എല്ലാം വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

വോട്ട് ചെയ്യുന്നതിനാ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക:

http://www.poll-maker.com/poll988242xdAaa497F-41

ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ജനറല്‍ കണ്‍വീനറായി കേസിന്റെ അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം, ഫോമ ജനറല്‍ സെക്രട്ടറിയായി കേരളത്തിലും അമേരിക്കയിലും പല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം, ഗോപിയോ ചിക്കാഗോയുടെ പ്രസിഡന്റായി നേപ്പാള്‍ ഭൂകമ്പ ദുരിത ബാധിര്‍ക്ക് സഹായം, ചിക്കാഗോയിലെ മദര്‍ തെരേസ ചാരിറ്റബിള്‍ സംഘടനയുമായി ചേര്‍ന്ന് “Feed the Hungary & Poor’ -പ്രൊജക്ടിന് നേതൃത്വം, ഇല്ലിനോയ്‌സ് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണര്‍ (ഗവര്‍ണര്‍ നിയമിക്കുന്നത്), കൂടാതെ ഇപ്പോഴത്തെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ചിക്കാഗോ സെക്രട്ടറി, ഐ.എന്‍.ഒ.സി ചിക്കാഗോ പ്രസിഡന്റ്, മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഗ്ലാഡ്‌സണ്‍. വോട്ട് ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 28 ചൊവ്വാഴ്ചയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here