കൊച്ചി: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍ച്ച ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ മാസം 22 നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം.

കുറ്റപത്രമല്ല കരട് രേഖ മാത്രമാണ് ചോര്‍ന്നതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ വിശദീകരണം. പകര്‍പ്പെടുക്കാന്‍ നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍ ഇത് ചോര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് കോടതിയില്‍ അറിയിച്ചത്. മഞ്ജു വാര്യരുമായുള്ള ബന്ധം തകരാന്‍ അക്രമണത്തിന് ഇരയായ നടിയാണ് കാരണമെന്ന വിശ്വാസമാണ് ദിലീപിനെ ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കുറ്റ പത്രത്തില്‍ പറയുന്നത്.
എട്ടാം പ്രതിയായ ദിലീപ് ഉള്‍പ്പടെ 12 പ്രതികളാണ് കേസില്‍ ഉള്ളത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് ദിലീപിനെതിരെയും ചുമത്തിയിരിക്കുന്നത്. പ്രധാന സാക്ഷിയായ മഞ്ജു വാര്യര്‍ ഉള്‍പ്പെടെ കേസില്‍ അമ്പതോളം സാക്ഷികള്‍ ഉണ്ടെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here