കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ജോർദ്ദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും കഴിഞ്ഞ ദിവസം കൊച്ചിയിൽ തിരിച്ചെത്തി.ബ്ളെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായാണ് പൃഥ്വിരാജ് ജോർദ്ദാനിലേക്ക് പോയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കഴിഞ്ഞ ദിവസം ഡൽഹി വഴിയാണ് കൊച്ചിയിലെത്തിയത്.നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ഫോർട്ട് കൊച്ചിയിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് സ്വയം കാറോടിച്ചാണ് പൃഥ്വിരാജ് പോയത്. പതിനാല് ദിവസം താരം നിരീക്ഷണത്തിൽ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here