ഹൈദരാബാദ്: ബാഹുബലിയിലൂടെ ശ്രദ്ധ നേടിയ താരമാണ് പ്രഭാസ്. ഇപ്പോഴിതാ പ്രതിഫലത്തിന്റെ കാര്യത്തിലും റെക്കാഡ് തുക വാങ്ങിയിരിക്കുകയാണ് താരം. ഒരു തെലുങ്ക് ഓൺലൈൻ മാദ്ധ്യമമാണ് ഇതുസംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടത്. പ്രതിഫലത്തിൽ വിജയ്‌യെയും രജനികാന്തിനെയും വെട്ടിച്ചിരിക്കുകയാണ് താരം. നൂറ് കോടി രൂപയാണ് പ്രഭാസിന് പ്രതിഫലം ലഭിക്കുക. പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന് 70 കോടി രൂപ പ്രതിഫലമായും മൊഴിമാറ്റത്തിനുള്ള അവകാശത്തിന്റെ വകയിൽ 30 കോടി രൂപയുമാണ് ലഭിക്കുക.മഹാനടി ഫെയിം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസിന് റെക്കാഡ് പ്രതിഫലം ലഭിക്കുക.

നേരത്തെ ദർബാറിന് വേണ്ടി രജനികാന്ത് 90 കോടി പ്രതിഫലം വാങ്ങിയിരുന്നു. വിജയ് തന്റെ പുതിയ ചിത്രത്തിനായി നൂറ് കോടിയായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്. എന്നാൽ കൊവിഡ് ഭീഷണി ഉയർതോടെ താരം തന്റെ പ്രതിഫലം കുറച്ചിരുന്നു. നേരത്തെ മാസ്റ്ററിന്റെ ഷൂട്ടിംഗ് സമയത്ത് ആദയ നികുതി വകുപ്പ് വിജയ്‌യെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അനധികൃതമായി ഒന്നും താരത്തിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബിഗിൽ സിനിമയ്ക്കായി 80 കോടിയോളം രൂപ വിജയ്ക്ക് ലഭിച്ചതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here