നടൻ ടോവിനൊ തോമസി​െൻറ മസിൽ പ്രേമം പ്രശസ്​തമാണ്​. ഗോദ സിനിമയിൽ ഒന്നാന്തരം ഫയൽവാനായി സ്​ക്രീനിലെത്തി കയ്യടി വാങ്ങിയ ആളാണ്​ ടോവിനൊ. കഴിഞ്ഞ ദിവസമാണ്​ ടോവിനൊയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്​.

ചിത്രത്തിലെ കൗതുകമുളവാക്കുന്ന കാര്യം ഒപ്പമുള്ളയാളായിരുന്നു. ടോവിനോക്കൊപ്പം മസിൽ കാട്ടി നിൽക്കുന്ന വയോധികൻ പെ​െട്ടന്ന്​ ശ്രദ്ധിക്കപ്പെട്ടു. ഇതാരാണെന്ന ചോദ്യത്തിന്​ ടോവിനൊ തന്നെ ഉത്തരവും നൽകിയിട്ടുണ്ട്​. ‘എ​​െൻറ അച്ഛൻ, വഴികാട്ടി, ഉപദേശകൻ, പ്രചോദകൻ, തീരുമാനം എടുക്കുന്നയാൾ’എന്നാണ്​ ടോവിനൊ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്​.

നട​െൻറ പിതാവ്​ അഡ്വ: ഇ.ടി തോമസാണ്​ ചിത്രത്തിലുള്ളത്​. അദ്ദേഹവും ഫിറ്റ്​നസിൽ ശ്രദ്ധാലുവാണെന്ന്​ ഫോ​േട്ടാ കണ്ടാൽ മനസിലാകും. പിതാവിനെ കുറിച്ച്​ മറ്റു ചില കാര്യങ്ങളും ടോവിനൊ പറയുന്നുണ്ട്​. ചിത്രത്തിൽ തോമസി​െൻറ തോളിനുമുകളിൽ ഇടതുഭാഗത്തായി ഒരു തടിപ്പുകാണാം. ഇതേകുറിച്ച്​ നടൻ പറയുന്നത്​ ഇങ്ങിനെ.

‘അച്ഛ​െൻറ ഫോ​േട്ടായിൽ ഇടതു വശത്തായി കാണുന്ന അധിക മസിൽ​ 2016 മുതൽ ഘടിപ്പിച്ച പേസ്​ മേക്കറാണ്​. പക്ഷെ അതിനുശേഷം അച്ഛൻ പ​ണ്ടത്തേതിലും കൂടുതൽ വർക്​ഒൗട്ടിൽ ശ്രദ്ധാലുവാണ്​’. ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്​.പ്രിഥ്വിരാജ്​ ഉൾപ്പടെ ​നടന്മാർ ടോവിനോയുടെ ഇൻസ്​റ്റഗ്രാം പോസ്​റ്റിന്​ താഴെ കമൻറുകളുമായി രംഗത്ത്​ വന്നിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here