പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാരിയർക്ക് വ്യത്യസ്തമായ പിറന്നാൾ സമ്മാനവുമായി സംവിധായിക വിധു വിൻസന്റ്. മഞ്ജുവിന്റെ സ്‌നേഹപൂർണമായ ആതിഥേയത്തെകുറിച്ചാണ് വിധുവിന് പറയാനുള്ളത്. തിരക്കഥയുമായി മഞ്ജുവിനെ സമീപിക്കുന്ന സിനിമാപ്രവർത്തകർക്ക് അവരെത്ര തിരക്കിലായാലും സ്നേഹപൂർവ്വം സ്വീകരിച്ചിരുത്തി സൽക്കരിച്ചതിനു ശേഷം മാത്രമേ വിടുകയുള്ളൂ എന്നാണ് വിധു പറയുന്നത്. അത് വിധു പ്രകടിപ്പിച്ചതാകട്ടെ മഞ്ജുവിന്റെ ആതിഥേയ മര്യാദ കാണിക്കുന്ന മൂന്നു കാരിക്കേച്ചർ പങ്കുവയ്ച്ചാണ്.


തന്റെ പ്രിയപ്പെട്ട സുഹൃത്തിനായി ഒരു .കുറിപ്പുകൂടി പങ്കുവയ്ക്കാൻ വിധു വിൻസന്റ് മറന്നില്ല:

“സിനിമയുടെ വിസ്മയ ലോകത്ത് നില്ക്കുമ്പോഴും മഞ്ജുവിനെ വ്യത്യസ്തയാക്കുന്നത് അവരുടെ പ്രഫഷനലിസമാണ്, സഹജീവി സ്നേഹമാണ്. അഭിനേത്രി എന്ന നിലയിൽ തൊഴിലിനോടും കൂടെ പണിയെടുക്കുന്നവരോടുമുള്ള മഞ്ജുവിന്റെ സമീപനം മറ്റുള്ളവർക്ക് മാതൃകയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ. പിറന്നാൾ ദിനത്തിൽ എല്ലാ ആശംസകളും..”

LEAVE A REPLY

Please enter your comment!
Please enter your name here