അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സാറാസ് എന്നാണ് സിനിമയുടെ പേര്. സിനിമാ ലോക്കേഷനെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ളതാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ.സണ്ണിവെയ്ൻ ആണ് ചിത്രത്തിലെ നായകൻ. ബെന്നി പി നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മല്ലിക സുകുമാരൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ധീഖ്, വിജയകുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.മലയാളികളുടെ പ്രിയ നായികമാരാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കൊവിഡ് കാലത്ത് വെല്ലുവിളികൾക്കിടയിലാണ് ജൂഡ് സിനിമ പൂർത്തിയാക്കിയത്.

കൊച്ചി മെട്രോ, ലുലു മാൾ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽവച്ചായിരുന്നു ഷൂട്ടിംഗ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. നിരവധി ജൂനിയർ ആർടിസ്റ്റുകളും ചിത്രത്തിന്റെ ഭാഗമായി.ശാന്ത മുരളിയും, പി.കെ മുരളീധരനുമാണ് ചിത്രം നിർമ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ. മോഹൻദാസ് ആണ് പ്രൊഡക്ഷൻ ഡിസൈൻ. സംഗീതം: ഷാൻ റഹ്മാൻ, എഡിറ്റിംഗ്: റിയാസ് ബാദർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട്‌സ്: വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ), പ്രോജക്ട് ഡിസൈനർ: ബിനു മുരളി, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് അർജുനൻ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ, പി.ആർ.ഒ: ആതിര ദിൽജിത്ത്, സ്റ്റിൽസ: സുഹൈബ്, ഡിസൈൻ: 24എ.എം

LEAVE A REPLY

Please enter your comment!
Please enter your name here