സം‌വേദനത്തിൽ, ആനന്ദം, പൊരുൾബോധം, സംതൃപ്തി എന്നീ അനുഭവങ്ങൾ പകർന്നുതരുമാറ്, ഒരു വ്യക്തിയിലോ, ജന്തുവിലോ, സ്ഥലത്തിലോ, വസ്തുവിലോ, ആശയത്തിലോ കാണപ്പെടുന്ന സവിശേഷതയാണ് സൗന്ദര്യം. ലാവണ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമൂഹിക മന:ശാസ്ത്രം, സംസ്കാരം എന്നിവയ്ക്ക് സൗന്ദര്യം പഠനവിഷയമാണ്. സംസ്കാരത്തിന്റെ സൃഷ്ടിയെന്ന നിലയിൽ അത് അങ്ങേയറ്റം വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. “ആദർശസൗന്ദര്യം” എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഒരു പ്രത്യേക സംസ്കൃതിയിൽ സന്ദര്യത്തിന്റേതായി കരുതപ്പെടുന്ന ഗുണങ്ങളുടെ സമ്പൂർണ്ണത ചേർന്ന സത്ത എന്നാണ്.

സൗന്ദര്യാനുഭൂതിയിൽ പലപ്പോഴും അതിന് കാരണമായ സത്ത പ്രകൃതിയുമായി സന്തുലനത്തിലും ലയത്തിലും ആണെന്ന തോന്നലും ആ തോന്നൽ നൽകുന്ന ആകർഷണവും വൈകാരിക സൗഖ്യബോധവും ഉൾപ്പെടുന്നു. അത് വ്യക്തിനിഷ്ടമായ അനുഭവമാകയാൽ, സന്ദര്യം ദ്രഷ്ടാവിന്റെ കണ്ണിലാണ് എന്ന് പറയാറുണ്ട്.സൗന്ദര്യാനുഭൂതിയുടെ ഏറ്റവും മൗലികമായ രൂപം സ്വന്തം ഉണ്മയുടെ പൊരുളിനെക്കുറിച്ചു തന്നെയുള്ള വെളിപാടിന്റെ അനുഭവമാകാം. തത്ത്വചിന്തയുടെ വിഷയമെന്ന നിലയിൽ,പൊരുൾബോധത്തിന്റെ തുടിപ്പുമായി അമേരിക്കൻ മലയാളികളുടെ പ്രിയ സംഘടന ഫൊക്കാന എത്തുന്നു .

2016 ജൂലൈ 1 മുതല് 4 വരെ കാനഡയിലെ ടൊറന്റോയില് വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല് കണ്വന്ഷനുവേണ്ടിയുള്ള ഒരുക്കങ്ങള് പുരോഗമിക്കുമ്പോൾ അമേരിക്കൻ മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട് .ഫൊക്കാന “മിസ്സ്‌ ഫൊക്കാനാ “മത്സരം .നോര്ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില് നിന്നും എത്തിച്ചേരുന്ന അതിഥികളുടെയും , കലാസാംസ്കാരിക പ്രവര്ത്തകരുടെയും  രാഷ്ട്രീയ നേതാക്കളുടെയും സദസ്സിൽ നടക്കുന്ന അമേരിക്കാൻ മലയാളി സൌന്ദര്യ റാണി മാരുടെ മത്സരം കൂടിയാണിത് .  ഈ മത്സരത്തിനായി  ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്ട്ടണ് സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കൻ മലയാളി സുന്ദരികളെ കണ്ടെത്താൻ  വർഷംതോറും ഫൊക്കാനാ ദേശീയ കൺവൻഷൻ വേദിയിലാണ് സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ് കേരള.നിരവധി റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ്‌ ജേതാക്കളെ നിർണ്ണയിക്കുന്നത്. ഒന്നാം സ്ഥാനത്തിനു പുറമേ രണ്ടും മൂന്നും സ്ഥാനവും മറ്റു ചില സമ്മാനങ്ങളും നൽകാറുണ്ട്. ഈ മത്സരത്തിൽ നിന്നു ജയിക്കുന്ന യുവതിയാണ്‌ മിസ് പ്രസ്തുത വർഷത്തെ മിസ്സ്‌ അമേരിക്കൻ മലയാളി സുന്ദരി ആയി പ്രഖ്യാപിക്കും .

ഈ സൌന്ദര്യ മത്സരത്തിൽ വിധി കർത്താക്കളാകുന്നത് മലയാള ചലച്ചിത്ര ലോകത്തെയും ,സാംസ്കാരിക ലോകത്തെയും പ്രശസ്തരാണ് .മിസ്സ്‌ ഫൊക്കാനാ മത്സരത്തിൽ    പരിഗണിക്കപ്പെടുന്നത് വ്യക്തിപ്രഭാവം, ബുദ്ധി, ശാലീനത, സ്വീകാര്യത, അകർഷണീയത, സമന്വയം, ചേർച്ച, ഉദാത്തത മുതലായ മാനസികഗുണങ്ങളും, ആരോഗ്യം, യുവത്വം, രതിഭാവം, അംഗപ്പൊരുത്തം, സാമാന്യത, നിറം തുടങ്ങിയ ശാരീരികഗുണങ്ങളുമാണ്. സാമൂഹ്യസമ്മതി അനുസരിച്ചുള്ള ബാഹ്യസൗന്ദര്യം അളക്കാൻ സാധാരണ അവലംബിക്കാറുള്ള മാർഗ്ഗങ്ങളിലൊന്ന് സൌന്ദര്യ  മത്സരം. 

മത്സരത്തില്‍ പങ്കെടുക്കുന്ന യുവതികള്‍ 15 വയസിനും 26 വയസിനും ഇടയിലുള്ളവരും മത്സരാര്‍ത്ഥികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്‌തവരും ആയിരിക്കണം. പ്രശസ്‌തരായ വിധികര്‍ത്താക്കളായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. താത്‌പര്യമുള്ളവര്‍ ഉടന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. വിജയികള്‍ക്ക്‌ മിസ്സ്‌ കേരള മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അനുമതിയോടൊപ്പം  ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും.

ഫോക്കാനാ സംഘടിപ്പിക്കുന്ന സൌന്ദര്യ മത്സരം നാളിതുവരെ വൻ വിജയവും  വനിതാ സമൂഹത്തിനു ഒരു മുതൽ കുട്ടാവുകയും ചെയ്തിട്ടുണ്ട് . കാനഡയിൽ നടക്കുവാൻ പോകുന്ന മിസ്സ്‌ ഫൊക്കാന ഒരു ചരിത്ര സംഭവമായി മാറുമെന്നു പ്രസിഡന്റ് ജോൺ  പി ജോൺ, സെക്രട്ടറി വിനോദ് കെയാർ  കെ, ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോര്ഡ് ചെയര്മാൻ  പോൾ  കറുകപ്പള്ളിൽ, എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കൺവൻഷൻ ചെയർമാൻ ടോമി കോക്കാട്ട് എന്നിവർ  അറിയിച്ചു.

മിസ്സ്‌  ഫൊക്കാനാ മത്സരങ്ങളുടെ വിശദ വിവരങ്ങള്‍ അറിയുവാന്‍ താത്‌പര്യമുള്ളവര്‍ നാഷണല്‍ കോര്‍ഡിനേറ്റേഴ്‌സായ ആനി മാത്യൂസ്‌ (289-893-0195 ), കോ ചെയര്‍മാൻ ലീലാ മാരേട്ട് (646-539-8443) എന്നിവരുമായി  ബന്ധപ്പെടണo.

റിയൽ എസ്ടറ്റ് രംഗത്ത് പ്രവര്ത്തിക്കുന്ന സുനിൽ ഭാസ്കർ ആണ് മിസ്സ്‌ ഫൊക്കാനായുടെ പ്രധാന സ്പോൺസർ.

ശ്രീകുമാർ ഉണ്ണിത്താൻ 
IMG_1602 (2)

LEAVE A REPLY

Please enter your comment!
Please enter your name here