തൃശൂർ: പെരുമ്പാവൂരിൽ ദളിത് നിയമ വിദ്യാർത്ഥിനി ജിഷയെ കൊന്നവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 10ന് സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുമെന്ന് കേരള ദളിത് കോ ഓർഡിനേഷൻ മൂവ്‌മെന്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പാൽ, പത്രവിതരണം, ആശുപത്രികൾ, അവശ്യസേവന സംവിധാനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുപ്പതിലേറെ ദളിത് സംഘടകളുടെ സംയുക്ത സമിതിയാണ് ഹർത്താലിന് ആഹ്വാനംചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here