ഡോ. കല ഷഹി

ന്യൂയോര്‍ക്ക്: ഫൊക്കാന എന്നും പുതിയ തലമുറയിലെ കഴിവുറ്റ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുന്ന പ്രസ്ഥാനമാണ്. ഡോ. കല ഷഹി നയിക്കുന്ന പാനലില്‍ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി 2024- 2026 ന്യൂയോര്‍ക്കില്‍ നിന്നും ഡോ. അജു ഉമ്മന്‍ മത്സരിക്കുന്നു. ഫൊക്കാനയുടെ ഭാവി നേതാവായി മാറേണ്ട വ്യക്തിത്വമാണ് ഡോ. അജു ഉമ്മന്റേത്. സ്ഥാനമാനങ്ങള്‍ ലഭിച്ച ശേഷം പ്രവര്‍ത്തനങ്ങളില്‍ സജീവമാകാതെ നില്‍ക്കുന്നതല്ല പൊതുപ്രവര്‍ത്തകന്റെ ലക്ഷ്യം. നന്നായി പ്രവര്‍ത്തിക്കുക, സംഘടനയെ വളര്‍ക്കുക. ഈ വിധ കഴിവുകളാല്‍ സമ്പന്നമാണ് ഡോ. അജു ഉമ്മന്റെ ജീവിതമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി പറഞ്ഞു.

ഫൊക്കാനയുടെ വളര്‍ച്ചയ്ക്ക് ഡോ. അജു ഉമ്മനെ പോലെ ഉള്ളവരുടെ വരവ് ഏറെ ഗുണം ചെയ്യുമെന്നും ഡോ. കല ഷഹി അറിയിച്ചു. കൊട്ടാരക്കര സ്വദേശിയായ ഡോ.അജു ഉമ്മന്‍ ബാലജനസഖ്യത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. ബാലജനസഖ്യം കൊട്ടാരക്കര യൂണിയന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിച്ച അദ്ദേഹം അമേരിക്കയില്‍ എത്തിയ ശേഷം മുന്‍കാല ബാലജനസഖ്യം ലീഡേഴ്‌സിന്റെ കൂട്ടായ്മ ഉണ്ടാക്കുകയും അതിന്റെ സെക്രട്ടിയാകുകയും ചെയ്തിരുന്നു. ഒപ്പം നിരവധി സമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുകയും ചെയ്തു. ഏല്‍പ്പിക്കുന്ന ഏതൊരു ഉത്തരവാദിത്വവും ഏറ്റവും ഭംഗിയായി നര്‍വ്വഹിക്കുകയും സംഘടനയുടെ ചട്ടക്കൂടിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ഒരു നേതാവാണ് ഡോ. അജു ഉമ്മന്‍.

ലോംഗ് ഐലന്റ് മലയാളി അസ്സോസിയേഷന്‍, ന്യൂയോര്‍ക്ക് മലയാളി അസ്സോസിയേഷന്‍ എന്നീ മലയാളി സംഘടനാ കൂട്ടായ്മയില്‍ സജീവമായ ഡോ. അജി ഉമ്മന്‍ അവിടെ നിരവധി പരിപാടികള്‍ നടത്തുകയും നേതൃത്വവും നല്‍കുകയും ചെയ്തിരുന്നു. ട്രൈസ്റ്റേറ്റ് മലയാളി കമ്മ്യൂണിറ്റിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം കൂടിയായാണ് ഡോ. അജു ഉമ്മന്‍ ‘ പ്രവത്തിച്ചു കാണിക്കുക എന്നതാവണം ഒരു സംഘടനാ നേതാവിന്റെ ലക്ഷ്യം. അത് നിറവേറ്റാന്‍ ഫൊക്കാനയ്‌ക്കൊപ്പം നിലകൊള്ളുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഡോ. അജു ഉമന്‍ പറഞ്ഞു. അതിനായി നല്ലവരായ ഫൊക്കാന പ്രവര്‍ത്തകരുടെ പിന്തുണ ഉണ്ടാകണമെന്നും ഡോ. അജു ഉമ്മന്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാര്‍ഡിയോ റെസ്പിറ്റോറിയിലും, ഹെല്‍ത്ത് അഡ്മിനി സ്‌ട്രേഷനിലും ബിരുദം, റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്‌റേറ്റും കരസ്ഥമാക്കിയ ഡോ. അജു ഉമ്മന്‍ ഗ്ലെന്‍ കേവിലുള്ള നോര്‍ത്ത് വെല്‍ ഹെല്‍ത്ത് സിസ്റ്റം ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാര്യ ഡോ. ജാസ്മിന്‍ ഉമ്മന്‍ മക്കളായ ജെറിന്‍, ജിതിന്‍, ജെബിന്‍ എന്നിവരും ഒപ്പമുണ്ട്.2022- 2024 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയി പ്രവത്തിക്കുന്ന ഡോ. അജു ഉമ്മന്‍ ഫൊക്കാനയുടെ എല്ലാ പ്രവര്‍ത്തങ്ങളിലും സജീവാണ്. ഡോ. അജു ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കല ഷഹി, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍ എന്നിവര്‍അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here