ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ മുന്‍നിര പ്രവര്‍ത്തകനായ ഫിലിപ്പോസ് ഫിലിപ്പ് 2016-18 കാലയളവിലേക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. 2014-ല്‍ ഷിക്കാഗൊയില്‍ വെച്ച് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കുന്നതിന് വേണ്ടി മാറിക്കൊടുത്ത് മാതൃകകാട്ടിയ ഫിലിപ്പോസ് ഫിലിപ്പ് ഈ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനാണെന്ന് വിലയിരുത്തി ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ ആണ് അദ്ദേഹത്തെ എന്‍ഡോഴ്‌സ് ചെയ്തിരിക്കുന്നത്. ഫൊക്കാനയിലെ വിവിധ അംഗസംഘടനകളുടെ പൂര്‍ണ്ണ പിന്തുണയില്‍ മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പിന്റെ വിജയത്തിന് വിവിധ സംഘടനാ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. ഫിലിപ്പോസ് ഫിലിപ്പിന്റെ വിജയം, പ്രസിഡന്റായി മത്സരിക്കുന്ന മാധവന്‍ ബി നായരുടെ കൈകള്‍ക്ക് ശക്തി പകരും എന്നുള്ളതില്‍ സംശയമില്ല എന്ന് നേതാക്കള്‍ പറഞ്ഞു. നേതൃത്വ പാടവത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, മലങ്കര സഭാ മാനേജിംഗ് കമ്മറ്റിയംഗം. ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്/ചെയര്‍മാന്‍ കേരളാ എഞ്ചിനീയറിംഗ് ഗ്രാസേക്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫൊക്കാനാ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം, പബ്ലിക്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഡിവിഷന്‍ സെക്രട്ടറി, റോക്ക്‌ലാന്റ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഫൊക്കാനാ പ്രസിഡന്റിനോട് ചേര്‍ന്ന് നിന്നുകൊണ്ട് മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും വിദേശമലയാളികളുടെ താല്‍പര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കികൊണ്ട് അമേരിക്കയിലും കേരളത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും ഫിലിപ്പോസ് ഫിലിപ്പിന് കഴിഞ്ഞു.

ഫൊക്കാനക്ക് പുതിയ ഉണര്‍വ്വും ആവേശവും പകര്‍ന്നു നല്‍കുവാന്‍ ഫിലിപ്പോസ് ഫിലിപ്പിന്റെ വിജയം അത്യന്താപേക്ഷിതമാണെന്ന് ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ വറുഗീസ് ഉലഹന്നാന്‍, കുര്യാക്കോസ് തര്യന്‍, അപ്പുക്കുട്ടന്‍ നായര്‍, തോമസ് നൈനാന്‍, തമ്പി പനയ്ക്കല്‍, ഷാജിമോന്‍ വെട്ടം, മത്തായി പി. ദാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

ജോര്‍ജ്ജ് തുമ്പയില്‍

LEAVE A REPLY

Please enter your comment!
Please enter your name here