2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ അവസാനഘട്ട ത്തിലേക്   പുരോഗമിക്കുന്നു, എല്ലാ  അമേരിക്കാൻ മലയാളികളെയും  കാനടായിൽ  നടക്കുന്ന ഈ  മലയാളിമാമങ്കത്തിലേക്ക്  സ്വാഗതം ചെയ്യുന്നു.

നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട്‌ ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌ ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ ഹോട്ടലിൽ അവസാന ക്രമികരണംവും  നടന്നു കൊണ്ടി രിക്കുന്നു   . ഈ മാമങ്കത്തിനു ഹില്‍ട്ടണ്‍ സ്യൂട്ട്‌ അണിഞ്ഞ് ഒരുങ്ങി കഴിഞ്ഞതായി    ഭാരവാഹികള്‍ അറിയിച്ചു. ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.ഈ കണ്‍വന്‍ഷണ്‍  ഫൊക്കാനായുടെ  ചരിത്രത്തി ലെ തന്നെ  ഒരു ചരിത്ര സംഭവം ആയിരിക്കുമെന്നു  ഭാരവാഹികൾ അറിയിച്ചു.

ഓരോ ഭാരതീയന്റേയും കേരളീയന്റേയും ഉള്ളിൽ  ഒരു സ്ഥായീഭാവം ഒളിഞ്ഞുകിടപ്പുണ്ട്. സമ്പന്നമായ കാര്ഷിക സംസ്കാരം ഉറഞ്ഞുകിടപ്പുണ്ട്. നമ്മിലെല്ലാം ആ കര്ഷകസംസ്കാരമുണ്ട്.മറ്റെല്ലാ മേഖലകളേക്കാളും സന്തോഷവും സംതൃപ്തിയും തരുന്ന ഒന്നാണ് കൃഷി. മണ്ണില് വെട്ടിയും കിളച്ചും വെള്ളം കോരിയും നാം നട്ടുണ്ടാക്കുന്നവ കായ്ച്ച് പൂവും കായും ഫലവുമണിഞ്ഞു നില്ക്കുന്നതു കാണുമ്പോള് നമ്മിലുണ്ടാകുന്ന ആഹ്ലാദവും ഉള്നിറവും മറ്റേതിലും കിട്ടുന്നതില്നിന്നും വ്യത്യസ്തമാണ്. അനിർവചനീയമായ ഒരു അനുഭൂതിയാണ് കൃഷി നമുക്ക് നല്കുന്നത്.     മനശക്തിയും ആത്മവിശ്വാസവും ഒരുപോലെ പ്രദാനം ചെയ്യുന്ന മറ്റൊന്ന്, കൃഷിയെപ്പോലെ ഇല്ല.    സമ്പന്നമായ ഒരു കാര്ഷിക പാരമ്പര്യത്തില് ജനിച്ച നമ്മള് ഒരു കണക്കില് പറഞ്ഞാല് പോരാളികളാണ്. നമ്മുടെ പൂർവികർ, മലനാടിന്റെ പള്ളയും മേടും ഇടിച്ച് ജലംകോരി മണ്ണിനെ പൂവണിയിച്ചി കലയില് വിജയിച്ചവരാണ്. പ്രതികൂലമായ കാലാവസ്ഥയോടും മണ്ണിനോടും പടവെട്ടി ചരിത്രം തെളിയിച്ചവരാണ്. അക്കാരണത്താല് തന്നെ നാമെല്ലാം പടയാളികളുടെ പാരമ്പര്യമുള്ളവരാണ്. 

ഇവിടെ നാം മറ്റൊന്നാണ് നട്ടത്. 33 വര്ഷംമുമ്പ് നാം നട്ടൊരു തൈയ്യ്! ഫൊക്കാന! ഇന്നത് പൂവും കായും ഫലവുമായി പടര്ന്നുപന്തലിച്ചു നില്ക്കുന്നു. ഈ തൈ നട്ടവര്ക്കും പിന്നീടതിന് പരിപാലിച്ചു, ഇത്രത്തോളം എത്തിച്ചവരും ചെയ്യുന്നത്, മറ്റൊരു സംസ്കാരം, അഭിരുചി നട്ടുവളര്ത്തുക എന്ന കൃഷിയാണ്!

മുപ്പത്തിമൂന്നു  വര്ഷങ്ങളായി അമേരിക്കന് മലയാളികളുടെ ലോകനഭസ്സില് നിന്നും  സ്വര്ണ്ണകുംഭങ്ങള് വാങ്ങിക്കുടിച്ച് തൊഴുന്ന ഈ മഹാവൃക്ഷത്തിന്റെ ഓരോ വാര്ഷിക വലയത്തിലും ഒരുപാടു ചരിത്രങ്ങള് ആലേഖനം ചെയ്തിട്ടുണ്ട്. ഒരുപാടു സംഭവങ്ങള് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഫൊക്കാനയുടെ ഇരുപത്തിയഞ്ചുവര്ഷം 33 വര്ഷത്തെമലയാളചരിത്രങ്ങള് കൂടി വായിക്കുകയാണ്!. 33 വര്ഷത്തെ മലയാളികളുടേയും കേരളീയ സംസ്കാരത്തിന്റേയും രാഷ്ട്രീയ സാമൂഹിക മുന്നേറ്റത്തിന്റേയും തേര്പടങ്ങളിലൂടെ സഞ്ചരിക്കുകയാണ്. 

ഈ ചരിത്രാവലോകനപരവുമാണ് ഫൊക്കാന യുടെ ദേശീയ കൺവൻഷൻ കാനഡയിൽ നടക്കുന്നത് . ഇവിടെ മുപ്പത്തിമൂന്നു  വര്ഷമായി മലയാള സാഹിത്യത്തിലുണ്ടായ മിന്നലാട്ടങ്ങള് കാണാം. ഇത്രകാലംകൊണ്ട് മലയാള കഥയ്ക്ക്, കവിതയ്ക്ക്, സിനിമയ്ക്ക്, കലാരൂപങ്ങള്ക്ക്, മലയാളികളുടെ അഭിരുചികള്ക്ക്, രാഷ്ട്രീയ ചിന്താഗതികള്ക്ക്, സാമൂഹികമായ ചുറ്റുപാടുകള്ക്ക്-ഉണ്ടായ മാറ്റങ്ങള് ഇവിടെ വിവിധ വേദികളിൽ നിങ്ങള്ക്ക് കാണാം .

കേവലം ഫൊക്കാനയുടെ വിജയഗീതി മാത്രമല്ല ഈ മഹോത്സവം.ജയാപജയങ്ങളുടെ  ശിഷ്ടപത്രവുമല്ല. ഭൂത വര്ത്തമാന ഭാവികളെ ഒരു ചരടില് കോര്ക്കുക എന്ന ശ്രമകരമായ ദൗത്യത്തിന്റെ സാക്ഷാല്ക്കാരം ആണ് ഇത്. ഈ അഭ്യാസത്തില് എത്രമാത്രം ഞങ്ങള്ക്കു വിജയിക്കുവാനായി എന്നത് തീരുമാനിക്കാൻ  അമേരിക്കാൻ മലയാളികൾക്   വിട്ടുതരികയാണ്. നമ്മുടെ പ്രസ്ഥാനം നേടിയ പ്രസക്തിയും ജനകീയതയും ഈ കൺവൻഷൻ  തുറന്നുകാട്ടിത്തരും. ഫൊക്കാനയും ഇവിടുത്തെ മലയാളി സമൂഹവും നേരിടുന്ന വിഷയങ്ങൾ , അവശ്യംവേണ്ട പരിഹാരങ്ങൾ  എല്ലാം കാനഡയിൽ നിങ്ങൾക്  കാണാം . ഇത് മറ്റേതിലും മികച്ചതെന്നു പറയുന്നില്ലെങ്കിലും ഇതിലും മികച്ചത് മറ്റൊന്ന് ഉണ്ടെന്നു പറയാനാവില്ല.എല്ലാ  അമേരിക്കാൻ മലയാളികൾക്കും കാനടായിലേക്ക് സ്വാഗതം …

 എല്ലാ  അമേരിക്കാൻ മലയാളികളെയും  കാനടായിൽ  നടക്കുന്ന മലയാളിമാമങ്കത്തിലേക്ക്  സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ്‌ കെയാർകെ. ഫൊക്കാനട്രഷറർ ജോയി ഇട്ടൻ . ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌,കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്, ജനറൽ കൺവീനർ ഗണേഷ് നായർ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ രാജൻ പടവത്തിൽ, എന്റർറ്റെയ്മെന്റ് ചെയർ ബിജു കട്ടത്തറ, വൈസ്‌ പ്രസിഡന്റ്‌ ജോയ് ചെമാച്ചൻ   ജോയിന്റ്‌ സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം,അസോ.ജോയിന്റ്‌ സെക്രട്ടറി വർഗീസ്പലമലയിൽ ജോയിന്റ്‌ ട്രഷറര്‍ സണ്ണി ജോസഫ്‌, അസോ. ജോയിന്റ്‌ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ബോബി ജേക്കബ്‌, എന്നിവർ അറിയിച്ചു.

fokana committi members

LEAVE A REPLY

Please enter your comment!
Please enter your name here