വാഷിംഗ്ടൺ ഡിസി ∙ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവൻ ബി. നായർക്ക് വാഷിംഗ്ടൺ ഡിസിയിൽ നിന്നുളള ദേശീയ നേതാക്കൾ പിന്തുണ വാഗ്ദാനം െചയ്തു. റീജിയണൽ വൈസ് പ്രസിഡന്റ് എറിക് വി. മാത്യുവിനൊപ്പം ദേശീയ കമ്മിറ്റി അംഗങ്ങളായ ബെൻ പോൾ, ബോസ് വർഗീസ്, ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ഷാഹി പ്രഭാകരൻ എന്നിവർ മാധവൻ നായരുടെ സ്ഥാനാർഥിത്വത്തെ എൻഡോഴ്സ് ചെയ്യുന്നതായി പ്രഖ്യാപിച്ചു.

ഫൊക്കാനയുടെ ഭാവി സംബന്ധിച്ച് മാധവൻ നായരുടെ കാഴ്ചപ്പാടുകളും ഭാവി പ്രവർത്തനങ്ങളുടെ മുൻനിരയിലേക്ക് അമേരിക്കൻ മലയാളി യുവജനങ്ങളെ കൊണ്ടുവരാനുളള പ്രവർത്തനങ്ങളും നോർത്ത് അമേരിക്കയില്‍ അങ്ങോളമിങ്ങോളമുളള അസോസിയേഷനുകളുടെ താൽപര്യങ്ങളെയാണ് പങ്കുവെക്കുന്നതെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് എറിക് വി. മാത്യു പറഞ്ഞു. മാധവൻ നായരുടെ നേതൃത്വത്തിൽ ഭാവി മീറ്റിംഗുകളും പ്രവർത്തനങ്ങളും മേരിലാൻഡ്, ഡിസി, വിർജീനിയ പ്രദേശങ്ങളിൽ നടത്തുന്നതിനുളള ആഗ്രഹം വാഷിംഗ്ടൺ ഡിസിയില നിന്നുളള നേതാക്കൾ പങ്കുവച്ചു. 2018ലെ ഫൊക്കാന നാഷണൽ കൺവൻഷൻ ന്യുജഴ്സിയിൽ നടത്തുന്നതിനുളള ശ്രമങ്ങൾക്ക് നേതാക്കൾ പൂർണ പിന്തുണ അറിയിച്ചു.

നിലവിൽ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായ മാധവൻ നായർ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു. ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ നാമത്തിന്റെ സ്ഥാപകനും ചെയർമാനുമായ മാധവൻ നായർ ഇൻഡോ അമേരിക്ക കൾച്ചറൽ അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് അംഗവുമാണ്.

അമേരിക്കൻ മുഖ്യധാരാ പ്രസ്ഥാനമായ റോട്ടറി ക്ലബിന്റെ പ്രസിഡന്റായും സ്വന്തമായി ഫിനാൻഷ്യൽ സ്ഥാപനം ഉളള മാധവൻ നായർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാർട്ടേഴ്സ് ഫിനാൻഷ്യൽ കൺസൾട്ടന്റും ബിസിനസ് തന്ത്രജ്ഞനുമായ മാധവൻ ബി. നായരെ തേടിയെത്തിയിട്ടുളള പുരസ്കാരങ്ങൾ നിരവധിയാണ്.

വാർത്ത ∙ ഷാജി വർഗീസ് 

ben-paulBoseEric V MathewShahi

LEAVE A REPLY

Please enter your comment!
Please enter your name here