ടി. എസ്. ചാക്കോയ്ക്ക് ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തക അവാര്‍ഡ്. ബര്‍ഗന്‍ കൗണ്ടിയിലെ ഏഷ്യന്‍ അമേരിക്കാര്‍ക്കു വിവിധ മേഖലകളിലെ സംഭാവകളെ അധികരിച്ച നല്‍കിയ അവാര്‍ഡുകളിലൊന്നാണ് ശ്രി ടി. എസ്. ചാക്കോയെ തേടിയെത്തിയത്. 
മെയ് 26 ന് ഏഷ്യന്‍ അമേരിക്കന്‍ മാസാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട ആഘോഷപരിപാടിയിലാണ് അവാര്‍ഡുകള്‍ നല്‍കിയത്. ബര്‍ഗന്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ജിം ടെഡസ്‌ക്കോയില്‍നിന്നും ശ്രി ടി. എസ്. ചാക്കോ അവാര്‍ഡ് സ്വീകരിച്ചു. കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ സ്ഥാപക പ്രസിഡന്റും ആയുഷ്‌ക്കാല രക്ഷാധികാരിയുമായ ശ്രി ടി. എസ്. ചാക്കോ ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും ആണ്. 
സാമൂഹ്യസേവനം ജീവിതവ്രതമായി എടുത്തിട്ടുള്ള അദ്ദേഹം അമേരിക്കയിലും കേരളത്തിലും ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനേകര്‍ക്ക് കൈത്താങ്ങലായിട്ടുണ്ട്. താന്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനങ്ങളെ ജനോപകാരപ്രദമായ കര്‍മ്മ പന്ഥാവിലേക്ക് നയിക്കുകയും അതിലൂടെ പലവിധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് തെല്ല് ആശ്വാസം പകരുവാന്‍ ഇടയാകുകയും ചെയ്യണം എന്നതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി. വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ അദ്ദേഹത്തെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. അമേരിക്കന്‍ മുഖ്യധാരയില്‍നിന്നും ലഭിക്കുന്ന ഈ അംഗീകാരം തന്നെ കൂടുതല്‍ കര്‍മ്മ നിരതനാക്കുന്നുവെന്ന് ശ്രി ടി. എസ്. ചാക്കോ പറഞ്ഞു. 
AlltheawardwinnerswithCountyofficials

withcommunityleadersandofficials

LEAVE A REPLY

Please enter your comment!
Please enter your name here