ഫൊക്കാനയുടെ ഉയർച്ചയാണ്‌ പുതിയ ഫൊക്കാനാ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഫൊക്കാനാ  എക്സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ കേരളാ ടൈംസിനോട് പറഞ്ഞു. ഫൊക്കാനയിൽ തർക്കങ്ങൾക്കോ, വിവാദങ്ങൾക്കോ ഇനിയും സ്ഥാനമില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കും അതിനു എനിക്ക് എന്തെല്ലാം സംഭാവനകൾ ചെയ്യുവാൻ സാധിക്കുന്നുവോ അതെല്ലാം ഞാൻ ചെയ്യും. എക്കാലവും ഫൊക്കാനയുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും അഹോരാത്രം ഫൊക്കാനയ്ക്കുവേണ്ടി നിലകൊള്ളുകയും ചെയ്തവരാണ് എക്കാലവും ഫൊക്കാനയുടെ നേതൃത്വ രംഗത്തു തെരഞ്ഞെടുക്കപ്പെടുന്നത് എന്നതിൽ വലിയ സന്തോഷം ഉണ്ട്. അതിന്റെ ഭാഗമാകുമ്പോൾ  ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കും . 2 വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി നിരവധി പദ്ധതികൾ ഫൊക്കാനയ്ക്കായി ആവിഷ്കരിക്കുവാൻ പ്രതിജ്ഞാബദ്ധമാണ് പുതിയ കമ്മിറ്റി. പരിണിതപ്രജ്ഞനായ തമ്പി ചാക്കോയുടെ നേതൃത്വം അതിനു ഗുണകരമാകും,അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here