ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ സൗമ്യവും ദീപ്തവുമായ മുഖമാണ്.രണ്ടു ഉത്തരവാദിത്വങ്ങൾ ആണ് ഫൊക്കാനാ അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത് .ഫൊക്കാനയുടെ ന്യൂ യോർക്ക് റീജിയൻ വൈസ് പ്രസിഡന്റ് ,ഫൊക്കാനാ പി ആർ ഓ എന്നീ രണ്ടു പദവികളും അദ്ദേഹത്തിൽ ഭദ്രം ആയിരിക്കുമെന്നുറപ്പ് .ഫൊക്കാനയുടെ 2014 -16 കാല ഘട്ടത്തിലെ പബ്ലിക് റിലേഷൻ ഓഫിസർ ആയിരുന്നു ശ്രീകുമാർ ഉണ്ണിത്താൻ .കൂടാതെ ന്യൂ യോർക്കിലെ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രസിഡന്റായും മികച്ച സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം .ഏറ്റെടുക്കുന്ന കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത .ഫൊക്കാനയുടെ വാർത്തകൾ കൃത്യസമയത്തു എല്ലാ മലയാള മാധ്യമങ്ങൾക്കും കൃത്യമായി എത്തിക്കുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു .അതുകൊണ്ടാണ് ഇത്തവണയും ഫൊക്കാനയുടെ പി ആർ ഓ ആയി അദ്ദേഹത്തെ തന്നെ വീണ്ടും തെരഞ്ഞെടുത്തത് .ഫൊക്കാനയുടെയും ഫൊക്കാനാ പ്രവർത്തകരുടെയും മനസറിഞ്ഞു പ്രവർത്തിക്കുവാൻ അദ്ദേഹത്തിനറിയാം.ഒരു മികച്ച
പത്രപ്രവർത്തകന് വേണ്ട കയ്യടക്കം അദ്ദേഹത്തിന്റെ ഓരോ വാർത്തയിലും നമുക്ക് കാണാം .

ഇരുപതു വർഷം ന്യൂ യോർക്കിലെ നിറ സാന്നിധ്യമാണ് ശ്രീകുമാർ ഉണ്ണിത്താൻ .വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി അദ്ദേഹം നടത്തിയ ചിട്ടയോടു കൂടിയ എല്ലാ പരിപാടികളും ന്യൂയോർക്ക് മലയാളികളുടെ കണ്ണിനും കാതിനും സന്തോഷം പകരുന്നതായിരുന്നു.രണ്ടു മാസം മുൻപ് നടന്ന ഓണാഘോഷ പരിപാടികൾ തന്നെ ഏറ്റവും മികച്ച ഉദാഹരണം.

സാംസ്കാരിക സംഘടന രംഗത്തു പ്രവർത്തിക്കുന്നതുപോലെ തന്നെ രാഷ്ട്രീയ പ്രവർത്തനത്തിലും സജീവമാണ് ശ്രീകുമാർ ഉണ്ണിത്താൻ.ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ ന്യൂയോർക്ക് ചാപ്റ്ററിന്റെ ട്രഷറർ , കൂടിയാണ് .

കെ എച് എൻ എ യുടെ മുൻ ജോ:ട്രഷറർ ,വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ട്രഷറർ എന്നീ നിലകളിലും സജീവമായി പ്രവർത്തിച്ചു വരുന്നു .അമേരിക്കൻമലയാളികളുടെ സംഘടനകളുടെ സംഘടന എന്ന നിലയിൽ ഫൊക്കാന ആർജിച്ച സാംസ്കാരിക ഉന്നമനം ആണ് ഫൊക്കാനയുടെ ഭാഗമാകുവാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് ശ്രീകുമാർ ഉണ്ണിത്താൻ പറയുന്നു..ഫൊക്കാന ഇന്നുവരെ നടത്തിയ പ്രവർത്തനങ്ങൾ എടുത്തു നോക്കിയാൽ അത് നമുക്ക് മനസിലാകും .ഫൊക്കാനയുടെ ചുവടുപിടിച്ചാണ് മറ്റുപല സംഘടനകളും വളർന്നു വന്നത് .അവർക്കെല്ലാം ഫൊക്കാനയുടെ പാത പിന്തുടരുവാനെ സാധിക്കു .കാരണം ഫൊക്കാനാ അതിന്റെ പ്രവർത്തകർക്ക് നൽകുന്ന ഊർജം വളരെ വലുതാണ്.ആ ഊർജമാണ് അമേരിക്കൻ മലയാളി സംഘടനപ്രവർത്തനത്തിന്റെ കാതൽ.അതുകൊണ്ടു സംഘടന പ്രവർത്തനം ഉള്ളിടത്തോളം കാലം ഫൊക്കാനയിൽ തുടരും.അതൊരു നേട്ടം തന്നെയാണ് .അദ്ദേഹം പറയുന്നു .

1994 ൽ അമേരിക്കയിൽ സ്ഥിര താമസമാക്കിയ ശ്രീകുമാർ ഉണ്ണിത്താൻ വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിലെ വൈറ്റ് പ്ലൈൻസിലാണ് താമസം .വെസ്റ്റ് ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥൻ കൂടിയാണ് .ഭാര്യ ഉഷ ഉണ്ണിത്താൻ ,മക്കൾ ശിവ ഉണ്ണിത്താൻ,വിഷ്ണു ഉണ്ണിത്താൻ .

LEAVE A REPLY

Please enter your comment!
Please enter your name here