(സലിം ആയിഷ : ഫോമാ പി ആർ ഓ )
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും, മലയാളികൾ സന്തോഷത്തിന്റെ നിമിഷങ്ങൾ പങ്കു വെച്ച് ഇന്ന് ഓണം ആഘോഷിക്കുകയാണ്.

ലോകമെമ്പാടുമുള്ള മലയാളികളിൽ ഗൃഹാതുരത്വവും, ബാല്യകാല സ്മരണകളും ഉണർത്തിയാണ് ഓരോ വർഷവും ഓണം വിടപറയുന്നത്. മികച്ച ഭരണാധികാരിയും, ജനക്ഷേമ തല്പരനുമായിരുന്ന മഹാബലി പ്രജകളെ കാണാനെത്തുന്ന ഓണം എല്ലാ മലയാളികൾക്കും, ജാതിമതഭേദമന്യേ ഓണമെന്നത് ഒരു വിളവെടുപ്പുത്സവമാണ്. മഹാബലിയെക്കുറിച്ചും, ഓണാഘോഷത്തെകുറിച്ചുമൊക്കെ നിരവധി കഥകളും ഐതിഹ്യങ്ങളും നിലവിൽ ഉണ്ടെങ്കിലും, മലയാളികൾക്ക് ഓണം ആഘോഷത്തിന്റെ കാലമാണ്.

കള്ളവും ചതിയും കാപട്യങ്ങളുമില്ലാത്ത നല്ലകാലം എല്ലാവര്ക്കും ഉണ്ടാകട്ടെയെന്നും , നല്ലവരാകുകയും നന്മ ചെയ്യുകയും നല്ലതു പറയുകയും ചെയ്യുന്നവരാകാൻ നമുക്ക് കഴിയണം. വേണ്ടപ്പെട്ടവരുടെ വേർപാടുകൾ നൽകിയ വേദനകൾക്കിടയിലും, സാന്ത്വനത്തിന്റെ പ്രകാശം പരത്തി, ഐശ്വര്യവും സമൃദ്ധിയും നൽകാൻ കഴിയുന്ന ഒരു വിളവെടുപ്പ് കാലവും സന്തോഷവും നിറയ്ക്കാൻ ഈ ഓണക്കാലത്തിനു കഴിയട്ടെ എന്ന് ഫോമാ ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here