ഫോമാ ന്യൂസ് ടീം)

സത്യസന്ധതയ്ക്കും സത്യത്തിനും സഹാനുഭൂതിക്കും നീതിക്കും വേണ്ടിയുംഅനീതിക്കെതിരെയുംകളവിനുംഅത്യാഗ്രഹത്തിനും എതിരായുംശബ്ദമുയർത്താൻ ഒരിക്കലും ഭയപ്പെടരുത്. ആളുകൾ അപ്രകാരം ചെയ്യുണെങ്കിൽ അത് ലോകത്തെ മാറ്റിമറിക്കും.” – വില്യം ഫോക്നർ.

2021 ഓഗസ്റ്റ് 16 ന് ഫോമാ നാഷണൽ വിമൻസ് ഫോറം  വനിതാ പ്രാദേശിക നേതാക്കളുമായി  ഫോമായ്ക്കും ഏതാനും FOMAA എക്സിക്യൂട്ടീവുകൾക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങളെ കുറിച്ച്  നടത്തിയ കൂടിയാലോചനയിൽ ആരോപണ വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കണമെന്ന്  തീരുമാനിച്ചു. എന്നിരുന്നാലുംസ്ത്രീകളോട്  ആദരവോടെ പെരുമാറണമെന്നും സാമൂഹ്യമായും.,വൈകാരികമായും ലൈംഗികമായും വനിതകളോട്  മോശമായി പെരുമാറാൻ ആർക്കും അവകാശമില്ലെന്നും വിശ്വസിക്കുന്നു.

ലോകമെമ്പാടും  നേതൃത്വത്തിലുള്ള സ്ത്രീകൾ മിക്കപ്പോഴും  പക്ഷപാതംഅധിക്ഷേപംശരീരാധിക്ഷേപത്തിനും വിധേയരാകുന്നുണ്ട് . ലിംഗഭേദമില്ലാതെപരസ്പരം കളങ്കപ്പെടുത്തലും അധിക്ഷേപവും  ഉണ്ടാകുന്നതിനാൽ,  സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകുക എന്നതാണ് വനിതാ ഫോറത്തിന്റെ  തുടക്കം മുതലുള്ള അജണ്ട.

സ്ത്രീകൾക്കെതിരായ ഏതു തരത്തിലുമുള്ള  അതിക്രമങ്ങളെയും പീഡനങ്ങളെയും ഫോമാ വനിതാ വനിതാ വിഭാഗം ശക്തമായി അപലപിക്കുന്നുഎന്നാൽ ആരോപണ പ്രത്യാരോപണങ്ങളിൽ നിഷ്പക്ഷവും ന്യായമാവുമായ വിചാരണ ഉണ്ടാകണം. ഫോമയുടെ ജുഡീഷ്യൽ കമ്മറ്റിയുടെയും അമേരിക്കൻ നീതി ന്യായവ്യവസ്ഥയുടെയും   സമഗ്രമായ അന്വേഷണം പൂർത്തിയാകുന്നതുവരെ വനിതാ ഫോറം നിഷ്പക്ഷ നിലപാട് സ്വീകരിക്കുവാനുംതീരുമാനമാകുന്നതുവരെ  സാമൂഹ്യ മാധ്യമങ്ങളിൽ  ആശയവിനിമയങ്ങളോ അഭിപ്രായങ്ങളോ നടത്താതിരിക്കാനും തത്വത്തിൽ തീരുമാനിച്ചു.

FOMAA യിലെ ജുഡീഷ്യൽ കൗൺസിലിനെ വനിതാ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനുള്ള ഭേദഗതികൾ  ഫോമയുടെ ബൈലോയിലും ഭരണഘടനയിലും  ഉണ്ടകണമെന്നും വനിതാ ഫോറം ഫോമാ ഭാരവാഹികളോട് ആവശ്യപ്പെട്ടു.

ഫോമയ്‌ക്കും  വനിതാ ഫോറത്തിനും  എല്ലാവരുടെയും തുടർച്ചയായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും വനിതാ ഫോറം ഭാരവാഹികളായ ലാലി കളപ്പുരക്കൽഷൈനി അബൂബക്കർലാലി കളപ്പുരക്കൽജാസ്മിൻ പരോൾ എന്നിവരും ഫോമായുടെ പന്ത്രണ്ടു റീജിയണൽ നേതൃത്വവും  അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here