ഫ്ലോറിഡ∙വ്യത്യസ്തത കൊ‌ണ്ട് ജനഹൃദയങ്ങളിൽ ചേക്കേറിയ ഫോമായുടെ അഞ്ചാമത് അന്താരാഷ്ട്ര കൺവൻഷന്റെ സ്പോൺസർമാരിൽ ഒരാളായി സൗത്ത് ഫ്ലോറിഡയിലെ പ്രശസ്ത ടൊയോട്ട ഡീലർമാരിലൊന്നായ സൗത്ത് ഡേഡ് മുന്നോട്ട് വരുന്നു. വർഷങ്ങളായി ഫ്ലോറിഡ നിവാസികളെ, പ്രത്യേകിച്ച് മലയാളി സമൂഹത്തിന് സേവനം ചെയ്തു വരുന്ന ഡേഡ് ടൊയോട്ട, അസാധാരണ ഡീലുകളാണ് നൽകി വരുന്നത്.

ഇന്ത്യൻ സമൂഹത്തിന്റെ ഇഷ്ട വാഹനങ്ങളിൽ ഒന്നാണ് ടൊയോട്ട. ഒരു പക്ഷെ ഒരു ടൊയോട്ട പോലുമില്ലാത്ത, അല്ലെങ്കിൽ ഒരിക്കലെങ്കിലും ഒരു ടൊയോട്ട വാഹനത്തിന്റെ ഉടമസ്ഥരാകാത്ത മലയാളികളില്ല എന്നു തന്നെ പറയാം.

സൗത്ത് ഡേഡ് ടൊയോട്ട മാനേജറും മലയാളിയുമായ രാജി തോമസ് ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേലിന് സ്പോൺസർഷിപ്പ് ചെക്ക് നൽകി. ഫോമാ ട്രഷറാർ ജോയി ആന്തണി, അന്താരാഷ്ട്ര കൺവൻഷൻ ചെയർമാൻ മാത്യൂ വർഗ്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു. 2016 ജൂലൈ 7 മുതൽ 10 വരെ മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ നടക്കുന്ന കൺവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

വളളം കളി, യുവജനോത്സവം, സുരാജ് വെഞ്ഞാറൻമൂട് നയിക്കുന്ന ചിരിയരങ്ങ്, വിജയ് യേശുദാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളുമായാണ് സംഘാടകർ അമേരിക്കൻ മലയാളികൾക്ക് വിരുന്നൊരുക്കുന്നതെന്ന് കൺവൻഷൻ ചെയർമാൻ മാത്യൂ വർഗ്ഗീസ് പറഞ്ഞു. ജൂൺ ഒന്നാം തീയതിയോടെ രജിസ്ട്രേഷൻ പരിപാടികൾ പൂർത്തികരിക്കാനാവുമെന്ന പ്രതീക്ഷയിലാണെന്ന് പ്രസിഡന്റ് ആനന്ദൻ നിരവേലും സെക്രട്ടറി ഷാജി എഡ്വേർഡും ട്രഷറർ ജോയി ആന്റണിയും പറഞ്ഞു.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്

toyota-01.jpg.image.784.410

LEAVE A REPLY

Please enter your comment!
Please enter your name here