ചിക്കാഗോ: ലോക മലയാളികൾക്ക് പ്രത്യേകിച്ച് നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി കർക്കും ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) ദീപാവലി ആശംസകൾ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നേർന്നു. തിന്മയുടെ മേൽ നന്മയുടെ ജയത്തിന്റെ സന്ദേശം നൽകുന്നതിനായി ഇരുട്ടിൽ വെളിച്ചം പകർന്നു മൺവിളക്കുകൾ തെളിയിച്ചാണ് ദീപാവലി ആഘോഷിക്കുന്നത്.

തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത്‌ നാട്ടിൽ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് നമ്മൾ ആഘോഷിക്കുന്നത്. ദീപങ്ങളുടെ ആവലി എന്ന വാക്കിൽ നിന്നാണ് ദീപാവലി ഉത്ഭവിച്ചത്.
പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയോടൊപ്പം ജനറൽ സെക്രട്ടറി ജിബി തോമസ്, ട്രഷർ ജോസി കുരിശിങ്കൽ തുടങ്ങി മറ്റ് നാഷണൽ കമ്മറ്റി അംഗങ്ങളും ദീപാവലി ആശംസകൾ നേർന്നു.

ഈ ദീപാവലി ദിനത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം ഒരോ മലയാളികളുടെയും ഉള്ളിൽ നിറയട്ടെയെന്ന് ഫോമാ ഭാരവാഹികൾ ആശംസിച്ചു.

വിനോദ് കൊണ്ടൂർ ഡേവിഡ്

 

LEAVE A REPLY

Please enter your comment!
Please enter your name here