ചിക്കാഗോ: മൂന്ന് പതിറ്റാണ്ടോളമായി സാമൂഹിക, സാംസ്ക്കാരിക, മാധ്യമ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മാത്യൂ വർഗീസിനെയാണ് (ജോസ് ഫ്ലോറിഡ) ഫോമായുടെ 2016-18 ഭരണ സമിതി പി. ആർ. ഓ. ആയി തിരഞ്ഞെടുത്തു. നവംബർ 30 ന് നടന്ന നാഷണൽ കമ്മിറ്റി മീറ്റിംഗിലാണ് മാത്യൂ വർഗീസിനെ തിരഞ്ഞെടുത്തത്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ തുടക്കം മുതൽ അതിന്റെ സജീവ പങ്കാളിയാണ് മാത്യൂ. 

അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടന ആയിരുന്ന അവിഭക്ത ഫൊക്കാനയുടെ നാഷണൽ ട്രഷറർ, സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ പ്രസിഡന്റ് തുടങ്ങി, സംഘടനകളുടെ നേതൃനിരയിൽ വിവിധ കാലങ്ങളിലായി സേവനം ചെയ്തിട്ടുണ്ട് മാത്യൂ വർഗീസ്.

ഫോമാ 2016 മയാമി കൺവൻഷന്റെ ചെയർമാനും കൂടി ആയിരുന്നു അദ്ദേഹം. ലോക മലയാളികളുടെ സ്വന്തം ഏഷ്യനെറ്റ് യൂ. എസ്. എ.യുടെ ഓപ്പറേഷൻസ് മാനേജർ, ഇൻഡ്യാ പ്രസ് ക്ലബ്  നോർത്ത് അമേരിക്കയുടെ പ്രസിഡന്റ്, എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അമേരിക്കയിലുടനീളം അദ്ദേഹത്തിനുള്ള സുഹൃദ് വലയവും, മാധ്യമ രംഗത്തുള്ള പ്രവർത്തി പരിചയവും കൈമുതലായുള്ള മാത്യൂ വർഗ്ഗീസ് ഫോമയുടെ 2016-18 കാലഘട്ടത്തിലെ പ്രവർത്തങ്ങൾക്ക് ഒരു മുതൽ കൂട്ടായിരിക്കും എന്ന് നാഷണൽ കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

അമേരിക്കയിലെ സ്റ്റേജ് ഷോ ബിസിനസ്സ് രംഗത്തെ ഒരു പ്രമുഖൻ കൂടിയാണ് അദ്ദേഹം. സൗമ്യത മുഖമുദ്രയായുള്ള അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ്. 

textgram_1481122722

LEAVE A REPLY

Please enter your comment!
Please enter your name here