2020-2022 ലെ ഫോമാ നാഷണൽ കമ്മറ്റി പ്രതിനിധിയായി ജയിംസ് കല്ലറക്കാണിയിലിനെ നോമിനേറ്റ് ചെയ്തു. അറ്റ്ലാന്റാ മെട്രോ മലയാളീ അസ്സോസിയേഷൻ ട്രഷറാറായി സ്ഥാനം വഹിച്ചു വരികെയാണു ശ്രീ. ജയിംസിനു ഈ സ്ഥാന ലബ്ധി. ഫോമയിലെ യുവജന പ്രതിനിധിയായിട്ടുള്ള ജയിംസിന്റെ നോമിനേഷൻ ഫോമയുടെ ചടുലമായ വളർച്ചക്കും യുവജനങ്ങളുടെ കർമ്മ നിരതമായ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നതിനുമുള്ള

ഒരവസരമായി തീരട്ടെ എന്ന് അമ്മ പ്രസിഡന്റ്‌ ഡൊമിനിക്ക്‌ചാക്കോനാൽ ആശംസിച്ചു. 2018 ലെ മലയാളി മന്നൻ, മികച്ച സംഘാടകൻ എന്നീ തലങ്ങളിൽ തന്റെ കഴിവുകൾ തെളിയിച്ച് തിളങ്ങി നിൽക്കുന്ന പ്രതിഭയാണ് ജയിംസ്. കഴിഞ്ഞ വർഷങ്ങളിൽ ചില പ്രയാസകരമായ സമയങ്ങളിൽ അമ്മ അസോസിയേഷന്റെ നട്ടെല്ലായി മാറിയ ജയിംസ്, ‘അമ്മ’യുടെ സ്റ്റേജ് പ്രോഗ്രാമിന്റെ പ്രോഗ്രാം കോർഡിനേറ്ററും, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തകനും ആണ്. ദേശീയ തലത്തിലുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ഫോമയെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിനു സഹായിക്കും.

ജയിംസിന്റെ നോമിനേഷൻ യുവജനങ്ങൾക്ക്‌ ആവേശം പകരുന്ന ഒന്നാണ്, കേരളത്തിന്റെ തനതായ കലാ-സാംസ്ക്കാരിക പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളികൾക്കു പകർന്നു നൽകാനുള്ള ഫോമായുടെ സംരംഭങ്ങൾക്കു ചുക്കാൻ പിടിക്കുവാൻ‌ ജയിംസിന് സാധിക്കട്ടെ എന്നും ഷാനു പ്രകാശ് (അമ്മ വൈസ് പ്രസിഡന്റ്‌) പ്രത്യാശ പ്രകടിപ്പിച്ചു. ഫോമാ നാഷണൽ കമ്മിറ്റി അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് ജയിംസ് കല്ലറകാണിയിലിനു അമ്മ എക്സിക്യൂട്ടിവ്‌ അംഗങ്ങൾ എല്ലാ വിധ ഭാവുകങ്ങളും നേരുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here