കട്ടപ്പനഇടുക്കി.സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം ലഭിച്ചവരില്‍ വിശ്വകർമ്മ സമുദായത്തിൽ പെട്ട ഇടുക്കിക്കാരനും.


ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം ലഭിച്ചവരില്‍ ഇടുക്കിസ്വദേശി യും വിശ്വകർമ്മ സമുദായ ത്തിൽപെട്ട ആളാണ് ഇദ്ദേഹം.

ബൈസൻ വാലി സ്വദേശി പുഷ്പാംഗതൻ ആചാരിക്കും ഭാര്യ അംബികയ്‌ക്കുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം ലഭിച്ചത്.

ഡല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ പ്രത്യേക ക്ഷണിതാവായി ഇടുക്കിയില്‍ നിന്നുള്ള ഈ ആചാരി കുടുംബവും ഉണ്ടാകും.

ചെറുകിട സൂക്ഷ്മ സംരംഭത്തില്‍ ഏര്‍പ്പെടുന്നയാള്‍ എന്ന നിലയിലും, പി എം വിശ്വകര്‍മ്മ പദ്ധതിയുടെ ഗുണഭോക്താവ് എന്ന നിലയിലും വ്യവസായ മന്ത്രാലയത്തിന്റെ പരിഗണനയിലാണ് പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം പുഷ്പാംഗതൻ ആചാരിക്കും ഭാര്യ അംബികയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാൻ ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത്.

കഴിഞ്ഞ 35 വര്‍ഷക്കാലമായി പരമ്ബരാഗത തൊഴില്‍ മേഖലയായ മരപ്പണിയില്‍ വൈദഗ്ധ്യം തെളിയിച്ച പുഷ്പാംഗതൻ ഇതിനോടകം കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ക്ഷേത്രങ്ങളും വീടുകളും നിര്‍മ്മിച്ചു.

തൊഴില്‍ മേഖലയില്‍ തന്റേതായ കയ്യൊപ്പ് ചാലിച്ച നിര്‍മ്മിതികളാണ് പുഷ്പാംഗതന്റേത്. പ്രധാനമന്ത്രിയില്‍ നിന്നും ലഭിച്ച ക്ഷണം പുണ്യമായി കാണുന്നു എന്ന് പുഷ്പാംഗതൻ പറയുന്നു.

ഫര്‍ണിച്ചര്‍ നിര്‍മാണത്തിലും കഴിവ് തെളിയിച്ച ആളാണ് ഈ തൊഴിലാളി. തനിക്ക് ലഭിച്ച ക്ഷണം മരപ്പണിക്കാരായ എല്ലാവര്‍ക്കും ലഭിച്ച ഒരു അംഗീകാരമായി കാണുന്നു എന്നും പുഷ്പാംഗതൻ ആചാരി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here