കട്ടപ്പന. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഓഗസ്റ്റ് 31 വരെ സന്ദർശിക്കാം.

ഓണം പ്രമാണിച്ചു ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഓഗസ്റ്റ് 31 വരെ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

രാവിലെ 9.30 മുതൽ മുതല്‍ വൈകുന്നേരം 5.00 മണി വരെയാണു സന്ദര്‍ശന സമയം. എന്നാൽ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ചെറുതോണി അണക്കെട്ടില്‍ നിന്നു തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കാണാൻ അവസരം ഉണ്ട്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേര്‍ക്ക് 600 രൂപയാണു ചാര്‍ജ്ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here