* കട്ടപ്പന. 13 പഞ്ചായത്തുകളിലെ നിർമാണ നിയന്ത്രണം: കർഷക സംഘടനകൾ ഹൈക്കോടതിയിൽ*

* ദുരന്തനിവാരണ നിയമ പ്രകാരം ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിലെ ഹസാർഡ് സോണുകളിൽ നിർമാണ നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ കലക്ടറുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയുമായി വിവിധ കർഷക സംഘടനകൾ. ദുരന്തസാധ്യതയുള്ള പ്രദേശങ്ങൾ ഇടുക്കിയിൽ മാത്രമല്ല സംസ്ഥാനത്ത് എല്ലാമുണ്ടെന്നും അവിടങ്ങളിലും റെഡ്, ഓറഞ്ച് സോണുകളിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അതിജീവന പോരാട്ട വേദിയുടെ നേതൃത്വത്തിൽ ഹർജി നൽകുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് ഇവർ വാദമുന്നയിച്ചപ്പോൾ പ്രത്യേക ഹർജി നൽകാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. നേരത്തെ ഭൂപതിവ് ചട്ടം ഇടുക്കി ജില്ലയിൽ മാത്രമല്ല സംസ്ഥാനത്താകെ ബാധകമാക്കണമെന്നാവശ്യപ്പെട്ട് ഇവർ നൽകിയ ഹർജികളിൽ ഹൈക്കോടതിയിൽ നിന്നും സുപ്രീംകോടതിയിൽ അനുകൂല വിധിയുണ്ടായതോടെയാണ് ഭൂപതിവ് നിയമ ഭേദഗതിക്ക് സർക്കാർ നിർബന്ധിതരായത്.

2010ൽ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന ഫയൽ ചെയ്ത കേസിൽ എല്ലാ ചാെവ്വാഴ്ചയും ഡിവിഷൻ ബെഞ്ച് ഹിയറിങ് നടത്തുന്നുണ്ട്. 13 പഞ്ചായത്തുകളിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹർജിയും ഇൗ കേസിൽ കൂട്ടിച്ചേർക്കാനാണ് കോടതി നിർദേശം. ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിൽ നിർമാണങ്ങൾ നിയന്ത്രിക്കുന്നതിന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കാത്തത് സംബന്ധിച്ച് ജൂലൈ 4 ന് ഹൈക്കോടതിയുടെ പരാമർശം വന്നതോടെയാണ് ഹസാർഡ് സോണുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇൗ 13 പഞ്ചായത്തുകളിൽ 3 നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങൾ നിർ‌മിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. ഇൗ പഞ്ചായത്തുകളിൽ 155 ഹോട്ട് സ്പോട്ടുകൾ(അതീവ ദുരന്ത മേഖല) ആണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here