ഇടുക്കി – കട്ടപ്പന .കേന്ദ്രസർക്കാർ വികസനത്തിനും ഇടുക്കിയിലെ മലയോര ജനതയ്ക്കുമൊപ്പം

1980 ലെ ഫോറസ്റ്റ് ആക്ട് ഇന്ത്യാ ഗവൺമെന്റ് ഭേദഗതി ചെയ്ത് ലോക് സഭയിലും രാജ്യ സഭയിലും പാസാക്കിയതിലൂടെ മലയോര മേഖലയിലെ ഒട്ടുമിക്ക ഭൂവിഷയങ്ങളും അവസാനിക്കും. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ഇൗ വിഷയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകളെല്ലാം അപ്രസക്തമാകും. 1996 ന് മുൻപ് നടത്തിയിട്ടുള്ള എല്ലാ വനേതര പ്രവർത്തനങ്ങളും ഇതോടെ നിയമവിധേയമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അവസരമൊരുങ്ങും. കുത്തകപ്പാട്ട വ്യവസ്ഥയും ഭൂമി കൈവശ അവകാശവുമെല്ലാം ഇതോടെ സാധൂകരിക്കപ്പെടും. കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി രാജ്യത്തിന്റെ വികസനത്തിനും പ്രത്യേകിച്ച് മലയോര ജനവിഭാഗങ്ങളുടെ ഉയർച്ചയ്ക്കും വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ഭേദഗതി കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. കേന്ദ്ര വനം പരിസ്ഥിതി ക്യാബിനറ്റ് മന്ത്രി ശ്രീമാൻ ഭുപേന്ദ്ര യാദവ്ജിയും സഹമന്ത്രി ശ്രീമാൻ അശ്വിനി കുമാർ ചൗബേയും വേൾഡ് എലഫന്റ് ഡേയുമായി ബന്ധപ്പെട്ട് തേക്കടിയിൽ എത്തിയപ്പോൾ ന്യൂനപക്ഷ മോർച്ച ഇടുക്കി ജില്ലാ കമ്മറ്റി ജില്ല അഭിമുഖീകരിക്കുന്ന ഭൂപ്രശ്നങ്ങളെ സംബന്ധിച്ച് വിശദമായ മെമ്മോറാണ്ടവും അതോടൊപ്പം നേരിൽ ഇൗ വിഷയം അവരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തതാണ്. ജില്ലയിലെയും പുറത്തുനിന്നുമുള്ള കത്തോലിക്കാ സഭാധ്യക്ഷൻമാരെയും വൈദിക ശ്രേഷ്ടരെയും വ്യാപാരി നേതാക്കന്മാരെയും നിരവധി സന്നദ്ധ സംഘടനകളുടെ പ്രതിനിധികളെയുമെല്ലാം കേൾക്കുകയും അവരുടെ പരാതികൾ സ്വീകരിക്കുകയും ചെയ്തു. ചടങ്ങ് അവസാനിപ്പിച്ച് മടങ്ങുന്നതിന് മുൻപ് ബഹു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഉറപ്പ് നൽകിയത് കേന്ദ്ര സർക്കാർ മലയോര ജനതയുടെ ജനവികാരം മനസ്സിലാക്കി മാത്രമേ തീരുമാനങ്ങൾ എടുക്കുകയുള്ളൂവെന്നും വേണ്ടിവന്നാൽ നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകിയാണ് മടങ്ങിയത്.
1980 ലെ വനസംരക്ഷണ നിയമം ഭേദഗതി ചെയ്തതിലൂടെ ജനങ്ങൾക്ക് കൊടുത്ത വാക്ക് കേന്ദ്ര മന്ത്രി ഭുപേന്ദ്ര യാദവ്ജി പാലിച്ചിരിക്കുകയാണ്. ഇതോടുകൂടി സുപ്രീം കോടതിയിലെ 1996 ലെ ഗോദവർമ്മ തിരുമുൽപ്പാട് കേസിലെ വിധിയും അപ്രസക്തമാകും. ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ഇത് ശാശ്വത പരിഹാരം കണ്ടെത്താനുള്ള വഴിതുറക്കും. ജില്ലയിലെ റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന വികസനത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇത് കരുത്ത് പകരും. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിദ്ര വെടിഞ്ഞ് ജനങ്ങളോടൊപ്പം നിന്ന് പ്രശ്ന പരിഹാരത്തിന് കളമൊരുക്കണം. ജില്ലയുടെ വികസനത്തിന് പരിസ്ഥിതി സംരക്ഷണത്തിന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന പരിസ്ഥിതി തട്ടിപ്പുകാരെയും നിലയ്ക്ക് നിർത്തണം. വൺ എർത്ത് വൺ ലൈഫ് പോലെയുള്ള പരിസ്ഥിതി സംഘടനകളുടെ ആസ്തിയെക്കുറിച്ച് അവരുടെ ജില്ലയോടുള്ള നിലപാടിനെക്കുറിച്ചും സത്യസന്ധമായി അന്വേഷിക്കണം. കാലാകാലങ്ങളായി സംസ്ഥാനത്ത് റവന്യൂ വകുപ്പ് കൈകാര്യം മന്ത്രിമാരുടെയും നിസ്സംഗതയും ഇടുക്കി ജില്ലയിലെ ജനങ്ങളോടുള്ള അവഗണനയും അവസാനിപ്പിച്ചുകൊണ്ട് മറ്റുള്ള ജില്ലകളിൽ ഉണ്ടാകുന്ന വികസനത്തിനൊപ്പം ഇടുക്കിയെയും കൈപിടിച്ചുയർത്താനുള്ള ആത്മാർത്ഥത കാണിക്കണം. ജില്ലയിലെ ജനങ്ങൾ തങ്ങളുടെ അവകാശങ്ങൾക്കും അവഗണനയ്ക്കും എതിരെ കക്ഷി രാഷ്ട്രീയത്തിനും ജാതി മത ചിന്തകൾക്കുമപ്പുറം ഒന്നിച്ച് നിന്ന് പോരാടുന്ന ഒരു സമീപനം ഉണ്ടാവണം. എന്നാൽ മാത്രമേ ഇടുക്കിയെ വികസനത്തിന്റെ പാതയിലേയ്ക്ക് ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുകയുള്ളൂഎന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here