
തിരുവനന്തപുരത്ത് വീണ്ടും പനിമരണം. കാട്ടാക്കട സ്വദേശി അഭിനവ് (മൂന്നു വയസ്) ആണ് മരിച്ചത്. ഇതോടെ പനി ബാധിച്ച് തിരുവനന്തപുരത്ത് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം മൂന്നായി.
അതേ സമയം ആലപ്പുഴയിലും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനി ബാധിച്ച് മുഹമ്മ സ്വദേശിനി ആശ(32)യാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.