ഈസിയായി തയാറാക്കാവുന്ന ബ്രഡ് പുഡ്ഡിങ്, വളരെ കുറച്ച് ചേരുവകൾ മാത്രം.

ചേരുവകൾ:

ബ്രഡ് – 6 കഷണം
വാനില എസൻസ് – 1 ടീസ്പൂൺ
മുട്ട – 2 എണ്ണം
പാൽ – 1 കപ്പ്‌
ബട്ടർ – 25 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് – 200 ഗ്രാം
ചോക്ലേറ്റ് ചിപ്സ് – ആവശ്യത്തിന്


തയാറാക്കുന്ന വിധം

  • ബ്രഡിന്റെ രണ്ടുവശവും ബട്ടർ പുരട്ടി മാറ്റി വയ്ക്കുക.

  • ഒരു ബൗളിൽ മുട്ട, കണ്ടൻസ്ഡ് മിൽക്ക്, വാനില എസൻസ്, ബട്ടർ,പാൽ എന്നിവ നന്നായി യോജിപ്പിക്കുക.

  • ഒരു ബേക്കിങ് പാനിൽ ബട്ടർ പുരട്ടി ബ്രഡ് അടുക്കി വയ്ക്കുക.

  • ഇതിൽ ചോക്ലേറ്റ് ചിപ്സ് വിതറി, തയാറാക്കിയ മിശ്രിതം ഒഴിച്ച് 15 – 20 മിനിറ്റ് മാറ്റി വയ്ക്കുക.

  • പ്രീ ഹീറ്റ് ചെയ്ത അവ്നിൽ ഒരു ട്രേ വച്ച്, ചൂട് വെള്ളം ഒഴിച്ചുകൊടുക്കുക. ഇതിന്റെ മുകളിൽ ബേക്കിങ് പാൻ വച്ച് 25 – 30 മിനിറ്റ് (180 ഡിഗ്രിയിൽ) വരെ ബേക്ക് ചെയ്തെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here