സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു തന്നെ. ഗ്രമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു ഗ്രാമിന് 5,160 രൂപയിലും പവന് 41, 280 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 5,130 രൂപയിലും പവന് 41, 040 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്.

ജനുവരി 2ന് രേഖപ്പെടുത്തിയ 40,360 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. 2022 ഡിസംബര്‍ മാസമത്താടെ 40,000 ത്തിനു മുകളില്‍ എത്തിയ സ്വര്‍ണവില വര്‍ധന തെന്നയാണ് രേഖെപ്പടുത്തുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വെളളിയാഴ്ച ബോണ്ട് യീല്‍ഡ് വീണതിതെ തുടര്‍ന്ന് 1875 ഡോളറിലേക്ക് കയറിയ സ്വര്‍ണം ബോണ്ട് യീല്‍ഡ് റിക്കവറി നടത്തിയാല്‍ 1850 ഡോളറില്‍ പിന്തുണ പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ പണപ്പെരുപ്പ പ്രതീക്ഷകള്‍ ബോണ്ട് യീല്‍ഡിനെ സ്വാധീനിക്കുന്നത് സ്വര്‍ണത്തിന് നിര്‍ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here